
മിസിസിപ്പിയിൽ നിന്നുള്ള സെനറ്ററായി ഡെമോക്രാറ്റ് സ്കോട്ട് കോളം തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ ഡെമോക്രാറ്റുകൾക്കു സെനറ്റിൽ 55 സീറ്റായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 44.
തോൽവി സമ്മതിച്ചതായി റിപ്പബ്ലിക്കൻ സെനറ്റർ സിൻഡി ഹൈഡ്-സ്മിത്ത് ബുധനാഴ്ച്ച സോഷ്യൽ മീഡിയയിൽ കുറിച്ചു.
വിജയത്തിനു വേണ്ടിയാണു താൻ ശ്രമിച്ചതെങ്കിലും മിസിസിപ്പി വോട്ടർമാരുടെ തീരുമാനം അംഗീകരിക്കുന്നുവെന്നു അവർ വിഡിയോയിൽ പറഞ്ഞു. "ഞാൻ സ്കോട്ട് കോളമിനെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ആശംസകൾ അറിയിക്കുന്നു. നമ്മുടെ മഹത്തായ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹത്തിനു അതിന്റെ വലിയ ചുമതലകൾ നിർവഹിക്കാൻ കഴിയട്ടെ."
പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാർഥി ആയിരുന്ന ഹൈഡ്-സ്മിത്ത് രണ്ടാം തവണ സെനറ്റിൽ എത്താനുള്ള ശ്രമത്തിൽ തോൽക്കുമ്പോൾ 1874നു ശേഷം സംസ്ഥാനത്തു നിന്നുള്ള ആദ്യ ആഫ്രിക്കൻ അമേരിക്കൻ സെനറ്ററാവുകയാണ് കോളം.
1982നു ശേഷം ഡെമോക്രാറ്റിക് പാർട്ടി ഈ സീറ്റ് ജയിച്ചിട്ടുമില്ല.
വോട്ടെണ്ണൽ 95% പിന്നിട്ടപ്പോൾ കോളം 49.18% വോട്ടും ഹൈഡ്-സ്മിത്ത് 48.72 ശതമാനവും നേടി നിൽക്കെയാണ് ഡിസിഷ്യൻ ഡെസ്ക് കോളം ജയിച്ചതായി പ്രഖ്യാപിച്ചത്.
അലാസ്‌കയിൽ മാത്രമാണ് സെനറ്റ് ഫലം വരാനുള്ളത്. ഡെമോക്രാറ്റ് മേരി പെൽടോള റിപ്പബ്ലിക്കൻ സെനറ്റർ ഡാൻ സള്ളിവനെതിരെ നേരിയ ലീഡ് നിലനിർത്തുന്നുണ്ട്.
Republican concedes Mississippi Senate race