Image

ചേരാനെല്ലൂര്‍ അപകടം: 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ജയബാലകൃഷ്ണന്റെ മകള്‍

Published on 11 November, 2026
ചേരാനെല്ലൂര്‍ അപകടം: 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണം, ഹൈക്കോടതിയെ സമീപിച്ച് ജയബാലകൃഷ്ണന്റെ മകള്‍

കൊച്ചി: ചേരാനെല്ലൂരില്‍ 56കാരന്റെ ജീവനെടുത്ത വാഹനാപകടത്തില്‍ വാഹനം ഓടിച്ച 17കാരന് ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ഹൈക്കോടതിയെ സമീപിച്ചു.അപകടത്തിന് കാരണം അശ്രദ്ധയല്ലെന്നും മനുഷ്യ ജീവന് വില കല്‍പിക്കാത്ത മനോഭാവമാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഭദ്രകീര്‍ത്തി ഹര്‍ജിയില്‍ പറഞ്ഞു.

കുട്ടിയുടെ പിതാവ് ഉന്നത സ്വാധീനമുള്ള ജൂഡിഷ്യല്‍ ഓഫീസറാണെന്നും ഇതുകൊണ്ട് തെളിവ് നശിപ്പിക്കപ്പെടുമെന്നും പറഞ്ഞു. അപകടമുണ്ടായതിന് ശേഷം പൊലീസിന് സംഭവിച്ച വീഴ്ചകളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക