Image

എച്-1 ബി ഗ്രെയ്‌സ് പീരിയഡ് റദ്ദാക്കാനുളള നീക്കത്തിനെതിരെ 31,000 പേർ പ്രതികരിച്ചു (പിപിഎം)

Published on 11 November, 2026
എച്-1 ബി ഗ്രെയ്‌സ് പീരിയഡ് റദ്ദാക്കാനുളള നീക്കത്തിനെതിരെ 31,000 പേർ പ്രതികരിച്ചു (പിപിഎം)

എച്-1 ബി വിസയിൽ വരുന്നവർക്കു യുഎസിൽ പുതിയ ജോലി കണ്ടെത്താൻ അനുവദിച്ചിരുന്ന 60 ദിവസത്തെ ഗ്രെയ്‌സ് പീരിയഡ് റദ്ദാക്കാനുളള ട്രംപ് ഭരണകൂടത്തിന്റെ നിർദേശത്തിനെതിരെ 31,383 പേർ പ്രതികരിച്ചു.

ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് (ഡി എച് എസ്) നിർദേശം പ്രസിദ്ധീകരിച്ചത് സെപ്റ്റംബർ 11നാണ്.

എൽ-1, ഒ-1, ടി എൻ വിസകളിൽ വരുന്നവർക്കും നിർദേശം ബാധകമാണ്. അത് നടപ്പായാൽ ജോലി നഷ്ടപ്പെടുന്നവർക്ക് യുഎസിൽ തുടരാൻ കഴിയില്ല. അവരുടെ കുടുംബങ്ങളും കഷ്ടത്തിലാവും.

ഏറ്റവുമധികം പേർ എച്-1 ബി വിസയിൽ വരുന്നത് ഇന്ത്യയിൽ നിന്നായതിനാൽ ഈ ചട്ടം ഇന്ത്യക്കാരെയാണ് കൂടുതൽ ബാധിക്കുക. 2025ൽ എച്-1 ബി വിസയിൽ വന്ന  406,348 പേരിൽ 70% ഇന്ത്യക്കാർ ആയിരുന്നു.

H-1B grace period plan draws 31,000 comments 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക