
ആർലിംഗ്ടൺ നാഷനൽ സെമിത്തേരിക്കു സമീപം 250 അടി ഉയരമുള്ള ആർച് പണിയാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനെതിരെ കെന്നഡി കുടുംബവും രംഗത്ത്. മുൻ സെനറ്റർമാരായ റോബർട്ട് എഫ്. കെന്നഡി, എഡ്‌വേഡ് എം. കെന്നഡി എന്നിവരുടെ മക്കളും പേരക്കുട്ടികളും ഉൾപ്പെടെ ഒൻപതു കെന്നഡി കുടുംബാംഗങ്ങൾ ചേർന്നാണ് വാഷിംഗ്ടൺ ഡി സിയിൽ കേസ് കൊടുത്തത്.
പടുകൂറ്റൻ ആർച് കുടുംബങ്ങളുടെ ശവകുടീരങ്ങളും ആയിരക്കണക്കിനു അമേരിക്കൻ ഹീറോകളുടെ സ്മാരകങ്ങളും മറയ്ക്കും എന്നവർ വാദിക്കുന്നു. ആർലിംഗ്ടണിൽ അന്ത്യ വിശ്രമം കൊല്ലുന്നവരിൽ ഒരാൾ വധിക്കപ്പെട്ട പ്രസിഡന്റ് ജോൺ കെന്നഡിയാണ്. അദ്ദേഹത്തിന്റെ ഭാര്യ ജാക്വലിൻ, സഹോദരന്മാരായ റോബർട്ട് കെന്നഡി, എഡ്‌വേഡ് കെന്നഡി എന്നിവരും.
ഈ കവാടം ആർലിംഗ്ടണു മേൽ സ്ഥിരമായി നിഴലുകൾ വീഴ്ത്തും. പ്രസിഡന്റ് ട്രംപ് നിയമവിരുദ്ധമായ നിർമാണത്തിനാണ് ശ്രമിക്കുന്നത്.
ആർലിംഗ്ടൺ മെമ്മോറിയൽ പാലത്തിൽ നിന്നു നോക്കിയാൽ കാണുന്ന ജോൺ കെന്നഡി സ്മാരക അണയാത്ത ജ്വാല മറയുമെന്നു പരാതിയിൽ പറയുന്നു.
ആർച്ചിന് ലിങ്കൺ സ്മാരകത്തിന്റെ ഇരട്ടിയിലേറെ വലുപ്പം ഉണ്ടാവുമെന്നു ഭരണകൂടം പറഞ്ഞിട്ടുണ്ട്. 25 നില ഓഫിസ് കെട്ടിടത്തിന്റെ വലുപ്പവും. അവർ വളരെ തിടുക്കത്തിലാണ് അതിന്റെ പണിക്കു ശ്രമിക്കുന്നത്.
Kennedy family joins lawsuit to block Trump's arch