
യുഎസിൽ പഠനം കഴിഞ്ഞു തൊഴിൽ പരിശീലനത്തിനുള്ള ഓ പി ടി പ്രോഗ്രാമിൽ ചേരാൻ ഓരോ വിദേശ വിദ്യാർഥിക്കും $100,000 ചുമത്തണമെന്നു യൂണിവേഴ്സിറ്റികളോട് ആവശ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ ചട്ടം കാലിഫോർണിയയുടെ നേതൃത്വത്തിൽ യുഎസ് സംസ്ഥാനങ്ങൾ ചോദ്യം ചെയ്തു. വിദേശവിദ്യാർഥികൾ യുഎസിൽ വരുന്നത് ഇല്ലാതാക്കുന്ന നടപടി സമ്പദ് വ്യവസ്ഥയ്ക്കു ഹാനികരമാകുമെന്നു അവർ താക്കീത് നൽകി.
എതിർപ്പുകൾ ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനു മുന്നിൽ തിങ്കളാഴ്ച്ച എഴുതി കൊടുത്തെന്നു കാലിഫോർണിയ അറ്റോണി ജനറൽ റോബ് ബോണ്ട പറഞ്ഞു. എഫ്-1 വിസയിൽ വരുന്നവർക്കാണ് അവരവരുടെ പഠന വിഷയത്തിൽ പരിശീലനം നേടാൻ ഈ തുക അടയ്‌ക്കേണ്ടി വരുന്നത്.
ഓ പി ടിക്ക് വിദ്യാർഥിയെ ശുപാർശ ചെയ്യുമ്പോൾ യൂണിവേഴ്സിറ്റി $70,000 കെട്ടിവയ്ക്കണം എന്നാണ് നിർദിഷ്ട ചട്ടം. അടുത്ത ഘട്ടത്തിൽ $30,000 കൂടി നൽകണം.
പണം നൽകേണ്ടത് ഹോംലാൻഡ് സെക്യൂരിറ്റിക്കാണ്. ഒക്ടോബർ 8നു പ്രസിദ്ധീകരിച്ച ചട്ടം നടപ്പിൽ വന്നിട്ടില്ല.
അന്താരാഷ്ട്ര വിദ്യാർഥികളിൽ ഏറ്റവും മികവുള്ളവരെ തേടുന്ന തൊഴിൽ ഉടമകൾക്കും ഇതൊരു തിരിച്ചടി ആണെന്നു ബോണ്ട ചൂണ്ടിക്കാട്ടി. എച്-1 ബി വിസയ്ക്ക് അപേക്ഷിക്കുന്നവർ $100,000 അടയ്ക്കണമെന്ന ചട്ടത്തിനെതിരെ തങ്ങൾ പൊരുതി ജയിച്ചതാണ്. എന്നിട്ടും ഭരണകൂടം അതേ നിയമവിരുദ്ധ വഴി തന്നെ തേടുന്നു.
ഫീ എന്ന പേരിൽ ഈ നികുതി ചുമത്താൻ ഹോംലാൻഡ് സെക്യൂരിറ്റിക്ക് യാതൊരു അധികാരവും ഇല്ലെന്നു അവർ വാദിച്ചു. ഇത് ഭരണഘടനാ ലംഘനമാണ്.
പല യുണിവേഴ്സിറ്റികളും ഇതു മൂലം വിദ്യാത്ഥികളെ ഓ പി ടി പ്രോഗ്രാമിനു ശുപാർശ ചെയ്യുന്നത് നിർത്തും. യൂണിവേഴ്സിറ്റികൾ പണം അടയ്ക്കണം എന്നാണ് ചട്ടമെങ്കിലും അവർ ആ പണം വിദ്യാർഥികളോടു വാങ്ങും എന്നുറപ്പാണ്.
US states challenge $100,000 fee for post-study work training