
നടൻ ഭരത് ഗോപിയുടെ ഭാര്യ എസ് വി ജയലക്ഷ്മി (83) അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയിലായിരുന്നു അന്ത്യം.
മക്കൾ: നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി, ഡോ. മിനു ഗോപി (അസി. പ്രൊഫസർ, ശ്രീഗോകുലം മെഡിക്കൽ കോളജ്). സംസ്‌കാരം നവംബർ 12 (വ്യാഴം) ഉച്ചയ്ക്ക് ഒരുമണിക്ക് ശാന്തികവാടത്തിൽ.