Image

വിഴിഞ്ഞം പുല്ലുവിള തീരത്ത് പ്രത്യാശയുടെ പ്രതീകമായി പിയാത്ത ശിൽപം നാടിന് സമർപ്പിച്ചു; ഏഷ്യയിലെ ഏറ്റവും വലിയ ശില്പങ്ങളിൽ ഒന്ന്

Published on 11 November, 2026
വിഴിഞ്ഞം പുല്ലുവിള തീരത്ത് പ്രത്യാശയുടെ പ്രതീകമായി പിയാത്ത ശിൽപം നാടിന് സമർപ്പിച്ചു; ഏഷ്യയിലെ ഏറ്റവും വലിയ  ശില്പങ്ങളിൽ ഒന്ന്

തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള തീരത്ത് മത്സ്യത്തൊഴിലാളികൾക്കും ക്രൈസ്തവ വിശ്വാസികൾക്കും പ്രത്യാശയുടെ പ്രതീകമായി സ്ഥാപിച്ച പിയാത്ത ശിൽപം നാടിന് സമർപ്പിച്ചു.
സെന്റ് ജേക്കബ് ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിലാണ് പുല്ലുവിള തീരത്ത് ശിൽപം സ്ഥാപിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ പിയാത്ത ശിൽപങ്ങളിലൊന്നാണിത്.

കുരിശിലേറ്റപ്പെട്ട യേശുക്രിസ്തുവിന്റെ ചേതനയറ്റ ശരീരം മടിയിൽ കിടത്തി നോക്കുന്ന കന്യാമറിയത്തിന്റെ രൂപമാണ് പിയാത്ത ശിൽപത്തിലുള്ളത്. ലോകപ്രശസ്ത ശിൽപി മൈക്കലാഞ്ചലോയാണ് ഈ മാതൃകയിലുള്ള പിയാത്ത ശിൽപം ആദ്യമായി വെണ്ണക്കല്ലിൽ നിർമിച്ചത്. ഇതേ മാതൃകയിലാണ് പുല്ലുവിള ഇടവകയുടെ നേതൃത്വത്തിൽ പുതിയ ശിൽപം ഒരുക്കിയത്.

പുളിങ്കുടി ആഴിമല സ്വദേശിയായ ദേവദത്തനാണ് ശിൽപി. 43 അടി ഉയരമുള്ള ശിൽപത്തിന് അനുബന്ധമായി സ്ഥാപിച്ചിരിക്കുന്ന കുരിശ് കൂടി ഉൾപ്പെടുത്തുമ്പോൾ ആകെ ഉയരം 70 അടിയിലേറെയാകും.ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ശിൽപം ആശീർവദിച്ച് നാടിന് സമർപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക