Image

ഒക്ലഹോമയില്‍ ആയുധധാരിയായ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കി അധികൃതര്‍.

പി പി ചെറിയാന്‍ Published on 11 November, 2026
ഒക്ലഹോമയില്‍ ആയുധധാരിയായ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കി അധികൃതര്‍.

ഒക്ലഹോമ: ഒക്ലഹോമയിലെ  ഗാര്‍വിന്‍ കൗണ്ടിയില്‍ ആയുധധാരിയായ പ്രതിക്കായി തെരച്ചില്‍ ശക്തമാക്കി അധികൃതര്‍. ബ്രയാന്‍ കൗണ്ടിയില്‍ വെടിവെയ്പ്പ് നടത്തിയ ശേഷം രക്ഷപ്പെട്ട പ്രതിക്കായി ഗാര്‍വിന്‍ കൗണ്ടിയിലും അന്വേഷണം പുരോഗമിക്കുകയാണ്. മൈക്കല്‍ നാഥന്‍ ഡേല്‍ ഗാരറ്റ്  എന്നാണ് പ്രതിയുടെ പേര്.

ബ്രയാന്‍ കൗണ്ടിയിലെ ഒരു വീട്ടിനുനേരെയും സ്ഥലത്തെത്തിയ ഡെപ്യൂട്ടികള്‍ക്കുനേരെയും പ്രതി വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് ഷെരീഫ് ഓഫീസ് അറിയിച്ചു.
പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തി  ആറടി ഉയരവും, ഏകദേശം 180 പൗണ്ട് ഭാരവുമുള്ള വെള്ളക്കാക്കാരന്‍.മുടി: ബ്രൗണ്‍ നിറം.അവസാനമായി കാണുമ്പോള്‍ ഗ്രേ നിറത്തിലുള്ള ടി-ഷര്‍ട്ടും, ഏത് നിറമാണെന്ന് വ്യക്തമല്ലാത്ത ഷോര്‍ട്‌സുമാണ് ധരിച്ചിരുന്നത്. കൂടാതെ കറുത്ത നിറത്തിലുള്ള ഒരു ബാക്ക്പാക്കും കൈവശമുണ്ട്.

ഗാര്‍വിന്‍ കൗണ്ടിയില്‍ പ്രതിയെ കണ്ടതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും, ഇത് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ രീതിയില്‍ ആരൈയെങ്കിലും കണ്ട് കഴിഞ്ഞാല്‍ അവരുടെ അടുത്ത് പോകരുതെന്നും ഷെരീഫ് ജിം മുള്ളറ്റ് മുന്നറിയിപ്പ് നല്‍കി. പ്രതിയുടെ വിവരം ലഭിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി ഉടന്‍ തന്നെ 911-ല്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. ഫോട്ടോയെടുക്കാനോ പ്രതിയെ പിന്തുടരാനോ ശ്രമിക്കരുതെന്നും ജനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക