Image

നോര്‍ത്ത് ടെക്‌സാസ് ഏരിയയില്‍ ഇന്‍ഫ്‌ലുവന്‍സ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ്

പി പി ചെറിയാന്‍ Published on 11 November, 2026
നോര്‍ത്ത് ടെക്‌സാസ് ഏരിയയില്‍ ഇന്‍ഫ്‌ലുവന്‍സ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ്

ഡാളസ് : നോര്‍ത്ത് ടെക്‌സാസ് ഏരിയയില്‍ ഇന്‍ഫ്‌ലുവന്‍സ (പനി) ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി മുന്നറിയിപ്പ്. സാധാരണയേക്കാള്‍ നേരത്തെ തന്നെ ഇത്തവണ ഇന്‍ഫ്‌ലുവന്‍സ സീസണ്‍ ശക്തമായിരിക്കുകയാണ്.

പീഡിയാക്രിക് ഹെല്‍ത്ത്കെയര്‍ സിസ്റ്റമായ 'ചില്‍ഡ്രന്‍സ് ഹെല്‍ത്ത്' പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നോര്‍ത്ത് ടെക്‌സാസിലെ വിവിധ ആശുപത്രികളില്‍ പനി ബാധിച്ച് എത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ വലിയ വര്‍ധന രേഖപ്പെടുത്തി. ഒക്ടോബര്‍ 26-ന് അവസാനിച്ച ആഴ്ചയെ അപേക്ഷിച്ച് നവംബര്‍ 2-ഓടെ കേസുകളില്‍ 26 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.

രോഗവ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍, 6 മാസം മുതലുള്ള കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഫ്‌ലൂ വാക്‌സിന്‍ അടിയന്തരമായി നല്‍കണമെന്ന് നോര്‍ത്ത് ടെക്‌സാസ് ഏരിയ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റേഴ്സ്  നിര്‍ദേശിച്ചു. മുന്‍കൂട്ടി വാക്‌സിന്‍ സ്വീകരിക്കുന്നതിലൂടെ രോഗബാധയും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും ഒരു പരിധി വരെ തടയാനാകുമെന്നും ആരോഗ്യരംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കി.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക