
കൊച്ചി: ഇസ്രായേല്‍ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയേറ്റതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. എറണാകുളത്ത് വെച്ച് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പരാമര്‍ശം. ഷാജിയുടെ പരാമര്‍ശത്തിനെതിരെ വലിയ ട്രോളാണ്ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍.
ലോകത്തെല്ലായിടത്തും നടന്നതുപോലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ലോകരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായതെന്നാണ് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞത്. കെ.എം. ഷാജിയുടെ ഈ വാക്കുകള്‍ പുറത്തുവന്നതോടെ നിരവധി ആളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ പരിഹാസവുമായും ട്രോളുകളുമായും രംഗത്തെത്തിയത്.
നെതന്യാഹുവിന് പടിയിറങ്ങേണ്ടി വന്നതില്‍ മലപ്പുറത്തും കാസര്‍കോടും എറണാകുളത്തുമുള്ള യൂത്ത് ലീഗുകാര്‍ക്ക് പങ്കുണ്ട്. സോഷ്യല്‍ മീഡിയാ ഇടപെടലുകളും പ്രചാരണങ്ങളുമാണ് അതിന് കാരണം. സാധിക്കുന്ന ഇടങ്ങളില്‍ മുഴുവന്‍ ഇസ്രായേലിനെതിരെ യൂത്ത് ലീഗുകാര്‍ നടത്തിയ നടത്തിയ സമരങ്ങള്‍ അതിന് കാരണമായി. ഇസ്രായേലില്‍ മാത്രമല്ല. ബ്രസീലിലും അമേരിക്കയിലുമെല്ലാം വലതുപക്ഷം തോറ്റതില്‍ ഇത് ഘടകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.