Image

ബള്‍ഗേറിയയില്‍ കനത്ത മഞ്ഞില്‍ വന്‍ വാഹനാപകടം: 70-ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 മരണം

Published on 11 November, 2026
 ബള്‍ഗേറിയയില്‍ കനത്ത മഞ്ഞില്‍ വന്‍ വാഹനാപകടം: 70-ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 മരണം

 

സോഫിയ: ബള്‍ഗേറിയയിലെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ട്രാകിയ മോട്ടോര്‍വേയില്‍ വന്‍ വാഹനാപകടം. കനത്ത മഞ്ഞു വീഴ്ചയെത്തുടര്‍ന്ന് 70-ഓളം വാഹനങ്ങള്‍ കൂട്ടിയിടിച്ച് 12 പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സിംനിറ്റ്‌സ നഗരത്തിന് സമീപം ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തില്‍ 11 പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് ആരോഗ്യ മന്ത്രി കാത്യ ഇവ്‌കോവ അറിയിച്ചു. അപകടത്തില്‍ 50-ഓളം പേര്‍ക്ക് പരിക്കേറ്റു.

ദുരന്തത്തിന് പിന്നാലെ ബുധനാഴ്ച രാജ്യത്ത് പ്രധാനമന്ത്രി റുമെന്‍ രാദേവ് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ബള്‍ഗേറിയന്‍ തലസ്ഥാനമായ സോഫിയയെ കരിങ്കടല്‍ തീരവുമായി ബന്ധിപ്പിക്കുന്നതാണ് ട്രാകിയ മോട്ടോര്‍വേ. കനത്ത മഞ്ഞുമൂലം ഒന്നും കാണാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.

നനഞ്ഞ റോഡില്‍ വേഗത്തില്‍ വാഹനങ്ങള്‍ ഓടിച്ചതാണ് അപകടത്തിന്റെ ആഘാതം കൂട്ടിയതെന്നും പാത ഗതാഗതയോഗ്യമാക്കുന്നതുവരെ അടച്ചിടുമെന്നും റോഡ് അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ഡയറക്ടര്‍ ഗാലിന്‍ കോസ്റ്റോവ് പറഞ്ഞു. കനത്ത മഞ്ഞു കാരണം രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്റ്ററുകള്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. രക്ഷാപ്രവര്‍ത്തകര്‍ ക്രാഷ് ബാരിയറുകള്‍ മുറിച്ചുമാറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക