
താനൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തടഞ്ഞുനിര്‍ത്തി ശാരീരികമായി ഉപദ്രവിക്കുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുംചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ജമാല്‍പ്പീടിക സ്വദേശി എളേരക്കാട്ട് ഇബ്രാഹിം മുത്തൈസിര്‍ (26) ആണ് അറസ്റ്റിലായത്.
ഇടവഴിയില്‍ തടഞ്ഞുനിര്‍ത്തി കുട്ടിയെ കഴുത്തിനുപിടിച്ച് മുഖത്ത് സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും പുറത്ത് മര്‍ദ്ദിക്കുകയും ചെയ്തതിനുശേഷം വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
കുട്ടിയും രക്ഷിതാവും താനൂര്‍ പോലീസ്സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ താനൂര്‍ ബീച്ച് പരിസരത്തുനിന്ന് പിടികൂടുകയായിരുന്നു.
പ്രതി മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുള്ളയാളാണെന്നും ലഹരി ഉപയോഗത്തെത്തുടര്‍ന്ന് സമൂഹവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നയാളാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ താനൂര്‍ പോലീസ്സ്‌റ്റേഷനില്‍ മുന്‍പ് നാലോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.