Image

എണ്ണക്കപ്പലിനു നേരെ ആക്രമണം, ഇന്ത്യൻ നാവികനു പരുക്ക് (പിപിഎം)

Published on 11 November, 2026
എണ്ണക്കപ്പലിനു നേരെ ആക്രമണം, ഇന്ത്യൻ നാവികനു പരുക്ക് (പിപിഎം)

പേർഷ്യൻ ഗൾഫിൽ ലൈബീരിയൻ കൊടി പറത്തിയ എണ്ണക്കപ്പലിനു നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികനു പരുക്കേറ്റതായി കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ എക്‌സിൽ പറഞ്ഞു. പരുക്ക് സാരമുള്ളതല്ല. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

കപ്പലിൽ ഉണ്ടായിരുന്ന മറ്റു അഞ്ചു ഇന്ത്യക്കാർ സുരക്ഷിതരാണ്. ചൊവാഴ്ചയാണ് ആക്രമണം ഉണ്ടായത്.

എം ടി ഫുജൈറ എനർജി എന്ന കപ്പൽ അബുദാബിയിലെ അൽ റുവൈസിൽ നിന്നു ദുബൈയിലേക്കു പോകുമ്പോഴാണ് മിസൈൽ അടിച്ചത്. ഇന്ത്യക്കാരൻ ഉൾപ്പെടെ നാലു പേർക്കു പരുക്കേറ്റു. മൊത്തം 18 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നു സോനോവാൾ കുറിച്ചു.  

Tanker carrying 6 Indians attacked in Persian Gulf, one Indian injured

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക