
ഹമാസ് ആയുധം വയ്ക്കാത്തതിനാൽ ഗാസ പുനർനിർമാണത്തിനുള്ള പ്രസിഡന്റ് ട്രംപിന്റെ 20 ഇന പദ്ധതി നടപ്പാക്കുന്നതിനു തടസമാവുന്നു എന്ന് അന്താരാഷ്ട്ര മധ്യസ്ഥരെ ഇസ്രയേൽ അറിയിച്ചു. അത് ഉടൻ സാധ്യമാക്കണം എന്നാണ് ഇസ്രയേലിന്റെ ആവശ്യം.
ഇസ്രയേൽ യുഎസുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നു പ്രധാനമന്ത്രിയുടെ ഓഫിസ് എക്‌സിൽ കുറിച്ചു. ട്രംപിന്റെ പദ്ധതി നടപ്പാക്കാൻ സഹകരിക്കുന്നുണ്ട്. എന്നാൽ ഹമാസ് ഉടൻ ആയുധങ്ങൾ അടിയറ വയ്ക്കുകയും ഗാസയിൽ പൂർണമായി നിരായുധീകരണം ഉറപ്പാക്കുകയും ചെയ്യണം.
ഹമാസ് ഇന്നുവരെ ഒരൊറ്റ ആയുധവും വച്ചിട്ടില്ലെന്നു ഇസ്രയേൽ ചൂണ്ടിക്കാട്ടി. ഗാസയിലെ ജനങ്ങളെ അവർ ബന്ദികളാക്കി വച്ചിരിക്കയാണ്.
ഗാസയിൽ ശൈത്യകാലം നേരിടാനുള്ള സഹായം നൽകിയെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. 91,000 കൂടാരങ്ങൾ ഉയർത്തി, 8,200 ട്രക്കുകൾ നിറയെ ടാർപോളിൻ എത്തിച്ചു.
Israel firm on Hamas disarmament