Image

ജെൻസെൻ ഹുവാങിന്റെ സ്വന്തം $7.4 ബില്യൺ ആസ്തികൾ 30 മിനിട്ടിനുള്ളിൽ നഷ്‌ടമായി (പിപിഎം)

Published on 11 November, 2026
ജെൻസെൻ ഹുവാങിന്റെ സ്വന്തം  $7.4 ബില്യൺ ആസ്തികൾ   30 മിനിട്ടിനുള്ളിൽ നഷ്‌ടമായി (പിപിഎം)

ചൈനീസ് ചാരവനിതയുമായി ബന്ധപ്പെട്ടെന്ന ആരോപണം നേരിട്ട എൻവീഡിയ സി ഇ ഓ: ജെൻസെൻ ഹുവാങിന്റെ സ്വന്തം ആസ്തികൾ ചൊവാഴ്ച്ച കൂപ്പുകുത്തി. ഓഹരി വ്യാപാരം ആരംഭിച്ചു 30 മിനിട്ടിനുള്ളിൽ $7.4 ബില്യൺ ആണ് ഹുവാങിനു നഷ്ടമായത്. അതോടെ അദ്ദേഹം ലോകത്തെ ധനികരുടെ പട്ടികയിൽ എട്ടാം സ്ഥാനത്തു നിന്നു പദം സ്ഥാനത്തേക്കു വീണെന്നു 'ഫോബ്‌സ്' പറഞ്ഞു.  

ഹുവാങിന്റെ മൊത്തം ആസ്തികൾ $166.2 ബില്യണിൽ നിന്നു  $154.7 ബില്യൺ ആയാണ് കുറഞ്ഞത്. ബെർക്ഷയർ ഹതാവെ ചെയർമാൻ വാറൻ ബഫറ്റ്‌, ഒറക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ എന്നിവർ അദ്ദേഹത്തേക്കാൾ മുന്നിലേക്കെത്തി.

ചാരവനിത ആലിസ് ഹുവാങ്ങുമായുള്ള ബന്ധത്തെ കുറിച്ചു കമ്പനി തന്നെ അന്വേഷണം നടത്തുന്നുണ്ട്. ചിപ്പ് നിർമാതാക്കളായ എൻവിഡിയ ലോകത്തെ തന്നെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണെന്നു പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹുവാങിന് അദ്ദേഹം പിന്തുണ നൽകുകയും ചെയ്തു.

Huang's wealth plunges in a flash 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക