Image

ട്രംപിന്റെ വിശ്വസ്തൻ ജിം ജോർഡൻ യുഎസ് ഹൗസിൽ പാർട്ടിയെ നയിക്കും (പിപിഎം)

Published on 11 November, 2026
ട്രംപിന്റെ വിശ്വസ്തൻ ജിം ജോർഡൻ യുഎസ് ഹൗസിൽ പാർട്ടിയെ നയിക്കും (പിപിഎം)

യുഎസ് ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവായി പ്രസിഡന്റ് ട്രംപിന്റെ ഉറച്ച വിശ്വസ്തൻ ജിം ജോർഡനെ (ഒഹായോ) ചൊവാഴ്ച്ച തിരഞ്ഞെടുത്തു. സെനറ്റിൽ ജോൺ തൂൺ (സൗത്ത് ഡക്കോട്ട) നേതാവായി തുടരും.  

ഹൗസ് സ്‌പീക്കർ മൈക്ക് ജോൺസൺ ഒഴിയുകയാണെന്നു നേരത്തെ പ്രഖ്യാപിച്ച ശേഷമാണു ജോർഡൻ രംഗത്തിറങ്ങിയത്.

ഹൗസ് മൈനോറിറ്റി ചീഫ് വിപ്പായി ടോം എമ്മെറെ (മിനസോട്ട) റിപ്പബ്ലിക്കൻ ന്യൂനപക്ഷം തിരഞ്ഞെടുത്തു. ടെക്സസ് റെപ്. ഓഗസ്റ്റ് ഫ്ലുഗർ അദ്ദേഹത്തിനെതിരെ മത്സരിച്ചിരുന്നു.  

സെനറ്റിൽ തൂൺ തന്നെ 120ആം കോൺഗ്രസിലും നയിക്കട്ടെ എന്നു റിപ്പബ്ലിക്കൻ അംഗങ്ങൾ തീരുമാനിച്ചപ്പോൾ വൻ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾക്കെതിരെ ഒറ്റക്കെട്ടായി പ്രതിരോധം തീർക്കുമെന്നു അദ്ദേഹം ഉറപ്പു നൽകി.

ഇരു സഭകളിലും നിറഞ്ഞു നിന്ന പല റിപ്പബ്ലിക്കൻ അംഗങ്ങളും പുതിയ കോൺഗ്രസിൽ ഉണ്ടാവില്ല.

Republicans elect leaders in Congress 

ട്രംപിന്റെ വിശ്വസ്തൻ ജിം ജോർഡൻ യുഎസ് ഹൗസിൽ പാർട്ടിയെ നയിക്കും (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക