Image

ചക്ക് ഷൂമറെ പിന്തുണയ്ക്കില്ലെന്ന് ബെർണി സാൻഡേഴ്‌സ്, ക്രിസ് വാൻ ഹോളൻ മത്സരരംഗത്തേക്ക്?

അനിൽ മറ്റത്തിക്കുന്നേൽ Published on 11 November, 2026
ചക്ക് ഷൂമറെ പിന്തുണയ്ക്കില്ലെന്ന് ബെർണി സാൻഡേഴ്‌സ്, ക്രിസ് വാൻ ഹോളൻ മത്സരരംഗത്തേക്ക്?

വാഷിങ്ടൺ, ഡി.സി: സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ച ഡെമോക്രാറ്റിക് പാർട്ടിയിൽ നേതൃത്വത്തെച്ചൊല്ലി ഭിന്നത . നിലവിലെ സെനറ്റ് ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറെ വീണ്ടും നേതാവായി തിരഞ്ഞെടുക്കുന്നതിനെതിരെ പാർട്ടിയിലെ പുരോഗമന വിഭാഗം രംഗത്തെത്തി. വെർമോണ്ട് സെനറ്റർ ബെർണി സാൻഡേഴ്‌സ് ഷൂമറെ പിന്തുണയ്ക്കില്ലെന്ന്  പ്രഖ്യാപിച്ചു.

പാർട്ടിക്ക് പുതിയ തലമുറയുടെ നേതൃത്വം ആവശ്യമാണെന്നും   ഡെമോക്രാറ്റുകളുടെ രാഷ്ട്രീയദിശയിൽ മാറ്റമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മിഷിഗൺ സെനറ്റർ എലിസ സ്ലോട്ട്കിനും നേതൃത്വമാറ്റത്തെക്കുറിച്ചുള്ള ചർച്ചകളെ പിന്തുണച്ചു.  

ഇതിനിടെ മേരിലാൻഡ് സെനറ്റർ ക്രിസ് വാൻ ഹോളൻ ഷൂമർക്കെതിരെ മത്സരിക്കുന്ന കാര്യം സജീവമായി പരിഗണിക്കുകയാണ്.  

മിഷിഗണിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ എൽ-സയീദ്, വാൻ ഹോളൻ മത്സരിച്ചാൽ അദ്ദേഹത്തെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഷെറോഡ് ബ്രൗൺ ഉൾപ്പെടെയുള്ള മുതിർന്ന സെനറ്റർമാർ ഷൂമറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

75 വയസ്സുള്ള ചക്ക് ഷൂമർ 2017 മുതൽ സെനറ്റിലെ ഡെമോക്രാറ്റിക് നേതൃത്വത്തിലാണ്.  ന്യൂയോർക്ക് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാൻഡും അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

എന്നാൽ പഴയ നേതൃത്വശൈലി മാറ്റണമെന്നും കോർപ്പറേറ്റ് സ്വാധീനം, സാമ്പത്തിക അസമത്വം, ആരോഗ്യസംരക്ഷണം, ജീവിതച്ചെലവ് തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും പുരോഗമന വിഭാഗം ആവശ്യപ്പെടുന്നു.

ഡെമോക്രാറ്റിക് സെനറ്റർമാരുടെ രഹസ്യബാലറ്റിലൂടെയാണ് പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുക. ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ ലഭിച്ചാൽ ഷൂമറിന് പദവിയിൽ തുടരാനാകും.  

Join WhatsApp News
ഇരട്ടതാപ്പ് 2026-11-11 02:14:27
ഷുമർ, ജൂതൻ ആയതുകൊണ്ടാണ്, സോഷ്യലിസ്റ്റ്-ഇസ്ലാം കുട്ടുകെട്ട്, അദ്ദേഹത്തെ എതിർക്കുന്നത്. ഇസ്ലാമിസ്റ്റ്ന്റെ എതിർപ്പു മനസിലാക്കം. പക്ഷെ സോഷ്യലിസ്റ്റുകളുടെ ഇരട്ടതാപ്പ് ആണ്‌, ഇവിടെ കാണുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക