
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ പബ്ലിക്ക് റിലേഷൻസ് ഓഫീസറായി വന്ദന മോഹൻദാസ് ചുമതലയേറ്റു. പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്നു നിയമിതയായ വന്ദന കേരള സർവകലാശാലയിലെ പിആർഒ ആയി 2026 ആഗസ്റ്റ് മുതൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അന്തർ സർവകലാശാല സ്ഥലം മാറ്റം മുഖേനയാണ് കുസാറ്റിൽ പിആർഒ ആയി ചൊവ്വാഴ്ച നിയമിതയായത്. കുസാറ്റ് പിആർഒ ആയിരുന്ന ഉമേഷ് ബാലകൃഷ്ണൻ കേരള സർവകലാശാലയിലേക്ക് സ്ഥലം മാറി ചൊവ്വാഴ്ച സ്ഥാനമേൽക്കുകയും ചെയ്തു.
മലപ്പുറം തിരൂർ സ്വദേശിനിയായ വന്ദന മോഹൻദാസ് 17 വർഷമായി മാധ്യമപ്രവർത്തകയാണ്. ദി ന്യു ഇന്ത്യൻ എക്സ്പ്രസ്സ്, ഡെക്കാൻ ക്രോണിക്കിൾ, ഡി ഡെയ്‌ലി ട്രിബ്യൂൺ എന്നീ പത്രങ്ങളിലും 2022 മുതൽ 2025 സെപ്റ്റംബർ
വരെ കുസാറ്റിൽ തന്നെ കോൺട്രാക്ടിൽ പിആർഒ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.