Image

ധൈര്യമുണ്ടെങ്കില്‍ കേസെടുക്ക് ; കൊച്ചിയില്‍ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

Published on 10 November, 2026
ധൈര്യമുണ്ടെങ്കില്‍ കേസെടുക്ക് ;  കൊച്ചിയില്‍ പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ച് പ്രതി

കൊച്ചി: എറണാകുളത്ത് പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. നോര്‍ത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. സിപിഒ അജിത് പോളിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നത്. തുടര്‍ന്ന് നോര്‍ത്ത് സ്‌റ്റേഷനില്‍ എത്തിച്ച പ്രതി അക്രമാസക്തനാവുകയായിരുന്നു.

'ധൈര്യമുണ്ടെങ്കില്‍ എനിയ്ക്ക് എതിരെ കേസെടുക്ക് സാറേ... നിന്റെയൊക്കെ കൂടെ കാക്കിയിട്ടവന്മാര്‍ക്ക് ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ...? വീഡിയോ എടുക്ക്, ധൈര്യമുണ്ടെങ്കില്‍ അപ് ലോഡ് ചെയ്യ് സാറെ...' എന്നൊക്കെ പൊലീസിനെ വെല്ലുവിളിയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

വൈദ്യപരിശോധനയ്ക്കായി ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകവേയാണ് സിപിഒ അജിത് പോളിന്റെ കൈത്തണ്ട കടിച്ച് മുറിച്ചത്. മറ്റ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. തുടര്‍ന്ന് അജിത് പോള്‍ ചികിത്സ തേടുകയും പ്രതിയുടെ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. ഇയാള്‍ ഏത് തരത്തിലുള്ള ലഹരിയാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് രാസപരിശോധനഫലം വന്നാലെ വ്യക്തമാകൂ. ഇതിനായി പ്രതിയുടെ സാമ്പിളുകള്‍ ശേഖരിച്ചു. പൊലീസിനെ കൈയ്യേറ്റം ചെയ്തതിനും ഔദ്യോഗിക കൃത്യം തടസപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക