Image

ശബരിമല സ്വർണക്കൊള്ള; കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി എസ്‌ഐടി

Published on 10 November, 2026
ശബരിമല സ്വർണക്കൊള്ള; കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രോസിക്യൂഷൻ അനുമതി തേടി എസ്‌ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കട്ടിളപ്പാളി കേസിന്റെ കുറ്റപത്രം സമർപ്പിക്കുന്നതിനായി പ്രോസിക്യൂഷൻ അനുമതി തേടി പ്രത്യേക അന്വേഷണ സംഘം. ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് ഇതുസംബന്ധിച്ച അപേക്ഷ നൽകി. അനുമതി ലഭിക്കുന്ന മുറയ്ക്ക് കട്ടിളപ്പാളി കേസിൽ കുറ്റപത്രം സമർപ്പിക്കും. 285 സാക്ഷിമൊഴികൾ രേഖപ്പെടുത്തിയാണ് അന്വേഷണ സംഘം കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. 

അതേസമയം, കേസിലെ ദ്വാരപാലക കേസിൽ കുറ്റപത്രം സമർപ്പിക്കാൻ എസ്‌ഐടി ഹൈക്കോടതിയിൽ സാവകാശം തേടിയിട്ടുണ്ട്.

1998-ൽ സന്നിധാനത്ത് സ്ഥാപിച്ച സ്വർണം പൊതിഞ്ഞ ദ്വാരപാലക ശില്പങ്ങളും കട്ടിളപ്പാളികളും 2019-ലും 2023-ലും അറ്റകുറ്റപ്പണികളുടെയും പുനർനിർമ്മാണത്തിന്റെയും പേരിൽ ചെന്നൈ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയപ്പോഴാണ് വൻതോതിൽ സ്വർണം നഷ്ടപ്പെട്ടത് എന്നാണ് കേസ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ. പത്മകുമാർ, പി.എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം അജികുമാർ, ഉണ്ണികൃഷ്ണൻ പോറ്റി തുടങ്ങിയവർ പ്രതിപ്പട്ടികയിലുള്ള ഈ കേസിൽ നിലവിൽ എല്ലാ പ്രതികൾക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക