Image

ടാറ്റ നടത്തുന്ന ഐഫോൺ ഫാക്ടറിയിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

Published on 10 November, 2026
ടാറ്റ നടത്തുന്ന ഐഫോൺ ഫാക്ടറിയിൽ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ഹൊസൂരിന് സമീപം ആപ്പിൾ ഐഫോണുകളുടെ കെയ്‌സിംഗുകളും മറ്റു ഘടകങ്ങളും നിർമ്മിക്കുന്ന ടാറ്റ ഇലക്ട്രോണിക്സ് ഫാക്ടറിയിൽ മലിനജല ശുദ്ധീകരണ ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് കരാർ തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് കൃഷ്ണഗിരി ജില്ലാ ഭരണകൂടത്തിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു

ഉദ്ദനപ്പള്ളിക്ക് സമീപമുള്ള വന്നിയാപുരത്താണ് നിർമ്മാണശാല പ്രവർത്തിക്കുന്നത്. ചൈനയ്ക്ക് പുറത്തേക്ക് ഐഫോൺ നിർമ്മാണം വ്യാപിപ്പിക്കാനുള്ള ആപ്പിളിന്റെ നീക്കങ്ങളിൽ സുപ്രധാന പങ്കുവഹിക്കുന്ന ഫാക്ടറിയാണിത്. ഐഫോണുകളുടെ ബാക്ക് പാനലുകളും പ്രിസിഷൻ-മെഷീൻഡ് മെറ്റൽ കെയ്‌സിംഗുകളുമാണ് ഇവിടെ പ്രധാനമായും നിർമ്മിക്കുന്നത്. ഇതേ കോമ്പൗണ്ടിൽ തന്നെ ഫോണുകൾ പൂർണ്ണമായി സംയോജിപ്പിക്കുന്ന (അസംബ്ലിംഗ്) മറ്റൊരു ടാറ്റ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക