Image

പ്രവാചകനെ നിന്ദിച്ചെന്ന കുറ്റത്തിനു വധശിക്ഷ ലഭിച്ച പാക്ക് ക്രിസ്ത്യാനിയുടെ അപ്പീൽ തള്ളി (പിപിഎം)

Published on 09 November, 2026
 പ്രവാചകനെ നിന്ദിച്ചെന്ന കുറ്റത്തിനു  വധശിക്ഷ ലഭിച്ച പാക്ക് ക്രിസ്ത്യാനിയുടെ അപ്പീൽ തള്ളി (പിപിഎം)

പ്രവാചകനെ നിന്ദിച്ചു എന്ന കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ച കൈസർ അയൂബ് എന്ന ക്രിസ്തീയ വിശ്വാസിയുടെ അപ്പീൽ പാക്കിസ്ഥാൻ സുപ്രീം കോടതി തള്ളി. അതോടെ അദ്ദേഹത്തിനു നിയമവഴികൾ അടഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അയൂബിന്റെ അനുജൻ അമൂൻ അയൂബിനെതിരെ വേണ്ടത്ര തെളിവുകൾ ഇല്ലാത്തതിനാൽ അയാളെ കോടതി വിട്ടയച്ചിരുന്നു. എന്നാൽ അയാൾ 12 വർഷം ജയിലിൽ കിടന്നിരുന്നു.

കൈസർ അയൂബിന്റെ വെബ്‌സൈറ്റിൽ പ്രവാചകനെയും ഖുറാനെയും നിന്ദിക്കുന്ന ചില പോസ്റ്റുകൾ കണ്ടതോടെയാണ് 2011ൽ കേസെടുത്തത്. വെബ്‌സൈറ്റ് 2009ൽ അടച്ചുപൂട്ടിയെന്ന അയൂബിന്റെ വാദം കോടതി സ്വീകരിച്ചില്ല.

അയൂബ് സഹോദരന്മാരെ 2014ൽ അറസ്റ്റ് ചെയ്തു. 2018ൽ ഇരുവരെയും വധശിക്ഷയ്ക്കു വിധിച്ചു. ഇലക്ട്രോണിക് തെളിവുകളാണ് പ്രോസിക്യൂഷൻ കൊണ്ടുവന്നതെന്ന എതിർപ് കോടതി കാര്യമാക്കിയില്ല.

പാക്കിസ്ഥാനിൽ ന്യൂനപക്ഷങ്ങളെ കരുതിക്കൂട്ടി ഉന്മൂലനം ചെയ്യാൻ ശ്രമം നടക്കുന്നുവെന്നു പാക്ക് മനുഷ്യാവകാശ കമ്മിഷൻ പറഞ്ഞു.

Pak Christian accused of blasphemy loses legal fight 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക