Image

കുടിയേറ്റ നയം നടപ്പാക്കിയതിൽ കാഠിന്യമേറി എന്നു സമ്മതിച്ചു ട്രംപ്; അതു ജനരോഷമുണ്ടാക്കി (പിപിഎം)

Published on 09 November, 2026
കുടിയേറ്റ നയം നടപ്പാക്കിയതിൽ കാഠിന്യമേറി എന്നു സമ്മതിച്ചു ട്രംപ്; അതു ജനരോഷമുണ്ടാക്കി (പിപിഎം)

കുടിയേറ്റ നയം നടപ്പാക്കിയതിൽ ഉണ്ടായ കാഠിന്യം ജനങ്ങളെ വെറുപ്പിച്ചത് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു തിരിച്ചടിയായെന്നു പ്രസിഡന്റ് ട്രംപ്. "അത് വളരെയധികം കഠിനമായിരുന്നു," അനധികൃത കുടിയേറ്റക്കാരെ വേട്ടയാടിയ നടപടിയെ കുറിച്ചു ട്രംപ് സി ബി എസ് ന്യൂസിനോടു പറഞ്ഞു.

എന്നാൽ മെക്സിക്കോയുമായുള്ള അതിർത്തി സുരക്ഷിതമാക്കിയതിനു തനിക്കു വലിയ ജനപിന്തുണ കിട്ടിയെന്നു ട്രംപ് പറയുന്നു. ക്രിമിനലുകളെ പുറത്താക്കിയതിനും പിന്തുണ കിട്ടി.  

ഡെമോക്രാറ്റിക് പാർട്ടിയുമായി ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുമെന്നു ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു.

വോട്ടർമാരിൽ 58%  ട്രംപിന്റെ കുടിയേറ്റ വേട്ടയിൽ രോഷം കൊണ്ടിരുന്നു എന്നാണ് സർവേകൾ. ടെക്സസിൽ റിപ്പബ്ലിക്കൻ പാർട്ടിയെ ചവറു കുട്ടയിലെറിയാൻ ലാറ്റിനോ സമൂഹം തയാറായത് തന്നെ അതു കൊണ്ടാണ്. റിപ്പബ്ലിക്കൻ കിരീടത്തിലെ രത്നമായിരുന്ന ടെക്സസ് ഡെമോക്രാറ്റുകൾ തൂത്തുവാരി.

നയം മാറില്ലെന്നു വൈറ്റ് ഹൗസ്

എന്നാൽ കുടിയേറ്റ നയത്തിൽ ഒരു മാറ്റവും ഉണ്ടാവില്ലെന്നു വൈറ്റ് ഹൗസ് വക്താവ് ലോറെൻ ബിസ് വ്യക്തമാക്കി. ഐസ് പിന്നോട്ട് പോകില്ലെന്നു ഹോംലാൻഡ് സെക്യൂരിറ്റിയും തറപ്പിച്ചു പറഞ്ഞു.

വൈറ്റ് ഹൗസിലെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ കുടിയേറ്റ നയത്തിൽ തീവ്രവാദിയായാണ് അറിയപ്പെടുന്നത്.

Trump admits immigration policies hurt Republicans

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക