Image

ഇസ്രയേലുമായി ഉണ്ടായ അടുത്ത ബന്ധം തിരഞ്ഞെടുപ്പിൽ വിനയായെന്നു ട്രംപ് (പിപിഎം)

Published on 09 November, 2026
ഇസ്രയേലുമായി ഉണ്ടായ അടുത്ത ബന്ധം തിരഞ്ഞെടുപ്പിൽ വിനയായെന്നു ട്രംപ് (പിപിഎം)

യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കു കനത്ത തിരിച്ചടിയേറ്റത്തിന്റെ ഒരു കാരണം തന്റെ ഭരണകൂടത്തിന് ഇസ്രയേലുമായി ഉണ്ടായ അടുത്ത ബന്ധമാണെന്നു പ്രസിഡന്റ് ട്രംപ് '60 മിനിറ്സ്' പ്രോഗ്രാമിൽ പറഞ്ഞു. "അമേരിക്കക്കാർക്ക് ഇസ്രയേലിനെ യഥാർഥത്തിൽ ഇഷ്ടമല്ല," അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രയേലിൽ പ്രധാനമന്ത്രിയായി ഗാഡി എയ്‌സൻകോട്ട് വരുന്നതു കൊണ്ടു മാറ്റമൊന്നും ഉണ്ടാവില്ല എന്നാണ് ട്രംപിന്റെ അഭിപ്രായം. പുറത്തായ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ തിരഞ്ഞെടുപ്പിൽ പിന്താങ്ങിയ ട്രംപ് പറയുന്നത് നയങ്ങളുടെ കാര്യത്തിൽ അവർ ഇരുവരും ഒന്നു പോലെയാണെന്നാണ്.

"എയ്‌സൻകോട്ട് എന്നെക്കുറിച്ചു ഒട്ടേറെ നല്ല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ട്രംപിനോട് ഇഷ്ടമാണെന്നു അദ്ദേഹം പറഞ്ഞു."

തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി തോറ്റതിന്റെ ഒന്നാമത്തെ കാരണം താൻ ബാലറ്റിൽ ഉണ്ടായിരുന്നില്ല എന്നതാണെന്ന് ട്രംപ് ആവർത്തിച്ചു. "ഞാൻ പിന്തുണച്ച ചിലർ ഉൾപ്പെടെ പല റിപ്പബ്ലിക്കൻ സ്ഥാനാർഥികളെയും ജനങ്ങൾക്ക് ഇഷ്ടമായില്ല.

"അതിനപ്പുറം, അവർക്കു യുദ്ധം ഇഷ്ടമായില്ല. ഗ്യാസ് വിലകൾ കൂടിയത് ഇഷ്ടമായില്ല. അവിശ്വസനീയമെങ്കിലും ഇസ്രയേലിനോട് അവർക്ക് തീരെ ഇഷ്ടമല്ല."  

റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇനി തിരഞ്ഞെടുപ്പ് ജയിക്കണമെങ്കിൽ ഇസ്രയേലുമായുള്ള ബന്ധത്തിൽ മാറ്റം വരുത്തണമെന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ കഴിഞ്ഞയാഴ്ച്ച പറഞ്ഞിരുന്നു.

Trump says GOP lost because of Israel 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക