
യുഎസ്-ഇറാൻ യുദ്ധം വീണ്ടും ആരംഭിക്കുന്നത് ഒഴിവാക്കാനുള്ള നയതന്ത്ര ചർച്ചകളിൽ യാതൊരു പുരോഗതിയും ഇല്ലെന്നു സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്കോ റുബിയോ പറഞ്ഞു. ഇറാൻ ഉന്നയിക്കുന്ന ആവശ്യങ്ങൾ അസ്വീകാര്യവും അതിക്രമവും വിചിത്രവും ആണെന്നു റുബിയോ ഫ്ലോറിഡയിൽ റിപ്പോർട്ടർമാരോട് പറഞ്ഞു.
മധ്യസ്ഥത വഹിക്കുന്ന പല രാജ്യങ്ങളും സജീവമായി രംഗത്തുണ്ടെങ്കിലും കരാർ ഉടൻ ഉണ്ടാവാനുള്ള സാധ്യത കാണുന്നില്ലെന്നു റുബിയോ പറഞ്ഞു. പ്രസിഡന്റ് ട്രംപ് ചർച്ചകളിൽ പരിഹാരം കണ്ടെത്താനാണ് ആഗ്രഹിക്കുന്നത്. എന്നാൽ അസാധ്യമായ ആവശ്യങ്ങൾ ഉയർത്തുന്നവരുമായി തീർപ്പുണ്ടാക്കാൻ ബുദ്ധിമുട്ടാണ്.
ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി യുഎസിനു കർശനമായ താക്കീതു നൽകിയതിന്റെ പിന്നാലെയാണ് റുബിയോയുടെ പ്രസ്താവന വന്നത്. യുഎസ് ഇറാന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ കടുത്ത സൈനിക നടപടിക്ക് ഇറാൻ മടിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുക എന്ന ആവശ്യം അദ്ദേഹം ആവർത്തിച്ചു. അതുണ്ടായാൽ രണ്ടു ദിവസത്തിനകം ഹോർമുസ് തുറക്കും.
ചർച്ചകൾ വഴി മുട്ടിയത് യുഎസിൽ പ്രസിഡന്റിന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ തകർന്നതു കൊണ്ടാണെന്നു അദ്ദേഹം പറഞ്ഞു. "അവർ ഞെട്ടലിൽ നിന്നുണരാൻ കുറച്ചു സമയമെടുക്കും."
Rubio says no breakthrough in US-Iran peace talks