
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരുമായി ബന്ധപ്പെട്ട് ഗുരുതരാരോപണങ്ങള്‍ ഉയര്‍ന്നുവരുന്നുവെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മന്ത്രിമാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നിലപാടുകളാണ് പുറത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും എക്‌സൈസ് കമ്മീഷണര്‍ സീറാം സാംബശിവറാവുവിനെ എന്തിനാണ് മാറ്റിയതെന്നും എൽഡിഎഫ് കൺവീനർ ചോദിച്ചു.
ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി. പലരെയും ഒഴിവാക്കുകയും പിരിച്ചുവിടല്‍ ഒരു സ്ഥിരം അജണ്ടയാക്കി മാറ്റുകയും ചെയ്തു. പല ജീവനക്കാരെയും സ്ഥലം മാറ്റി ദ്രോഹിക്കുകയാണ്.
കേരള ചരിത്രത്തില്‍ ഇന്നേവരെ ഇല്ലാത്ത ദ്രോഹ നടപടികളാണ് ഉണ്ടാവുന്നത്. അഴിമതികളെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയും ചെയ്ത എത്ര ഉദ്യോഗസ്ഥരെ പദവിയില്‍ നിന്നും മാറ്റുന്നു. ചില മേഖലകളില്‍ എത്ര തവണയാണ് ഉദ്യോഗസ്ഥരെ മാറ്റുന്നത്. ഉദ്യോഗസ്ഥരെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
എന്നാല്‍ അധികാര ദുര്‍വിനിയോഗം നടത്തുകയാണ് ചെയ്യുന്നത്. അഴിമതിക്ക് അനുകൂലമായ ഉദ്യോഗസ്ഥരെ പുനസ്ഥാപിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചതെന്നും വൈദ്യുതി മന്ത്രിക്കും ബോര്‍ഡിനും പല കാര്യങ്ങളിലും ഭിന്നാഭിപ്രായമാണെന്നും രാമകൃഷ്ണന്‍ തുറന്നടിച്ചു.
ഒരു മദ്യനയം സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ നയം പ്രഖ്യാപിക്കുന്നത് വരെ അതുവരെ എന്താണോ അത് തന്നെ തുടരുക എന്നതാണ് കീഴ് വഴക്കം. എക്‌സൈസ് കമ്മീഷണറുടെ മാറ്റം എക്‌സൈസില്‍ നടക്കുന്ന അഴിമതിയുമായി ബന്ധപ്പെട്ടതാണ്. കമ്മീഷണറെ മാറ്റുന്നതിന് അടിസ്ഥാനം എന്താണെന്നും രാമകൃഷ്ണന്‍ ചോദിച്ചു.