Image

സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് ഇളവ്; പുതിയ കോഴ്സ് തുടങ്ങാൻ സർക്കാർ എന്‍ഒസി ആവശ്യമില്ല

Published on 08 November, 2026
സ്വാശ്രയ സ്വയംഭരണ കോളേജുകൾക്ക് ഇളവ്; പുതിയ കോഴ്സ് തുടങ്ങാൻ  സർക്കാർ എന്‍ഒസി ആവശ്യമില്ല

സംസ്ഥാനത്തെ സ്വാശ്രയ സ്വയംഭരണ, എയ്ഡഡ് സ്വയംഭരണ കോളേജുകൾക്ക് ഇഷ്ടംപോലെ സ്വാശ്രയ കോഴ്സുകൾ തുടങ്ങാൻ അനുമതി നൽകി സർക്കാർ . കോഴ്സുകൾ ആരംഭിക്കാൻ സർക്കാരിന്റെ എൻ.ഒ.സി വേണമെന്ന സെപ്റ്റംബറിലെ ഉത്തരവാണ് പുതിയ നീക്കത്തിലൂടെ റദ്ദാക്കിയത്. 

സർക്കാരിന്റെ മുൻകൂട്ടി അനുമതി വാങ്ങാതെ തന്നെ കോഴ്സുകൾ തുടങ്ങാമെന്നും, പ്രവേശന നടപടികൾക്ക് ശേഷം അംഗീകാരം എടുത്താൽ മതിയെന്നുമാണ് പുതിയ തീരുമാനം. മാനേജ്മെന്റുകൾക്ക് കൊള്ളലാഭമുണ്ടാക്കാനാണ് ഈ ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചപ്പോൾ, തീരുമാനത്തിന് പിന്നിൽ അഴിമതിയുണ്ടെന്ന് എസ്.എഫ്.ഐയും പ്രതികരിച്ചു.

ഗവൺമെന്റ് കോളേജുകളിലും എയ്ഡഡ് കോളേജുകളിലും എയ്ഡഡ് സ്കീമിന് കീഴില്‍ പുതിയ കോഴ്സുകൾ തുടങ്ങാനോ സീറ്റുകൾ വർദ്ധിപ്പിക്കാനോ സർക്കാരിന്റെ എൻ.ഒ.സി നിർബന്ധമാണ്. എന്നാൽ സ്വാശ്രയ സ്വയംഭരണ കോളേജുകൾക്കും എയ്ഡഡ് സ്വയംഭരണ കോളേജുകൾക്കും സ്വാശ്രയ സ്കീമിന് കീഴിൽ പുതിയ കോഴ്സുകൾ തുടങ്ങാൻ ഇനി എൻ.ഒ.സി ആവശ്യമില്ല. കോഴ്സുകൾ തുടങ്ങുമ്പോൾ കേവലം ഒരു അറിയിപ്പ് നൽകിയാൽ മാത്രം മതിയാകും. അഡ്മിഷൻ നടപടികൾ പൂർത്തിയായ ശേഷം ആ അക്കാദമിക് വർഷത്തിൽ അനുമതി തേടിയാൽ മതിയെന്ന ഇളവും നൽകിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക