Image

മദ്യനയം പ്രഖ്യാപിക്കും വരെ ബാർ ലൈസൻസ് പുതുക്കരുത്; ഉത്തരവിറക്കി സർക്കാർ

Published on 08 November, 2026
മദ്യനയം പ്രഖ്യാപിക്കും വരെ ബാർ ലൈസൻസ് പുതുക്കരുത്; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ബാർ ലൈസൻസ് പുതുക്കരുതെ ന്ന് നിർണായ ഉത്തരവുമായി എക്സൈസ് വകുപ്പ്. മദ്യനയം പ്രഖ്യാപിക്കും വരെ ബാർ ലൈസൻസ് പുതുക്കരുതെന്നാണ് ഉത്തരവിൽ പറയുന്നത്. എക്സൈസ് കമ്മീഷണറുടെ ചുമതലയുള്ള ആർ. ജയശങ്കറാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

നവംബർ 30 ന് മുന്നോടിയായി സർക്കാർ മദ്യനയം പ്രഖ്യാപിക്കും. ഇതിന് മുൻപായി യാതൊരു തരത്തിലുമുള്ള ഇടലുകളും ഉണ്ടാവരുതെന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ജോയിന്‍റ് എക്‌സൈസ് കമ്മീഷണർമാർക്കും, ജില്ലാ എക്‌സൈസ് കമ്മീഷണർമാർക്കും ആണ് നിർദേശം നൽകിയിരിക്കുന്നത്. ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്.

അതേസമയം ,എക്സൈസ് വകുപ്പിലെ കൈക്കൂലി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണത്തിന് സാധ്യതയുണ്ട്. സീറാം സാംബശിവ റാവു എക്സൈസ് കമ്മീഷണർ ആയിരുന്ന കാലത്ത് ബാർ ലൈസൻസ് നൽകിയതിലും അന്വേഷണം നടന്നേക്കും. ഇതുസംബന്ധിച്ച് എക്സൈസ് മന്ത്രി എം. ലിജു തിങ്കളാഴ്ച ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക