Image

സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം; മൂന്നുപേർക്ക് സസ്പെൻഷൻ

Published on 08 November, 2026
സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ മദ്യപാനം;  മൂന്നുപേർക്ക് സസ്പെൻഷൻ

പാലക്കാട് മുതലമടയിൽ സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് മദ്യപിച്ച സംഭവത്തിൽ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലോക്കൽ സെക്രട്ടറി ബ്രിജേഷിന്റെ നേതൃത്വത്തിൽ ഓഫീസിൽ വെച്ച് മദ്യം കഴിക്കുന്നത് പാർട്ടി പ്രവർത്തകർ പിടികൂടുകയായിരുന്നു.

ഈ സമയം സെക്രട്ടറി പ്രവർത്തകരെ പിടിച്ച് ഉന്തുന്ന ദൃശ്യങ്ങളും പുറത്തുവന്നു . സംഭവത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രവർത്തകർ ജില്ലാ നേതൃത്വത്തിന് പരാതി നൽകിയതിനെത്തുടർന്ന്, സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ. ചെന്താമരാക്ഷൻ ബ്രിജേഷ്, പാർട്ടി പ്രവർത്തകരായ സൂര്യപ്രകാശ്, റഷീദ് എന്നിവരെ സസ്പെൻഡ് ചെയ്യുകയായിരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക