Image

പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

Published on 08 November, 2026
 പാലക്കാട് കൽപ്പാത്തി രഥോത്സവത്തിന് കൊടിയേറി

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് കൊടിയറി. ഇനിയുള്ള പത്ത് നാൾ കൽപ്പാത്തിയ്ക്ക് ഉത്സവത്തിൻ്റേതാണ്. നവംബർ 14, 15, 16 തീയതികളിലാണ് രഥോത്സവം നടക്കുക. 16 നാണ് ചരിത്രപ്രസിദ്ധമായ ദേവരഥ സംഗമം . രഥോത്സവാഘോഷങ്ങളിൽ പങ്കെടുക്കാനായി നിരവധി പേരാണ് കൽപ്പാത്തിയിലേക്ക് എത്തിച്ചേരുക.

പ്രധാന ക്ഷേത്രമായ കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾ ക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 11:30നും 11:45 നുമിടയിലായിരുന്നു കൊടിയേറ്റം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക