
ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി മുട്ടുകുത്തിയതിനെ തുടർന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റിന്റെ സിവിൾ റൈറ്സ് ഡിവിഷൻ മേധാവി സ്ഥാനം രാജിവച്ച ഇന്ത്യൻ അമേരിക്കൻ ഹർമീത് കെ. ധില്ലനും ഇന്ത്യൻ അമേരിക്കൻ ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം റെപ്. പ്രമീള ജയപാലും തമ്മിൽ വാക്പയറ്റ്.
ധില്ലൻറെ രാജി വാർത്ത പുറത്തു വന്നതിന്റെ പിന്നാലെ അവരുടെ ജോലിയെ വിമർശിച്ചു എക്സിൽ ജയപാൽ പോസ്റ്റ് ചെയ്ത വിമർശനമാണ് പ്രകോപനമായത്. തുന്നൽ ഇഷ്ടമുള്ള ധില്ലന് ഇനി അതിനു സമയം കിട്ടുമല്ലോ എന്നു ജയപാൽ കളിയാക്കുകയും ചെയ്തു.
"ഹർമീത് ധില്ലൻ ജസ്റ്റിസ് ഡിപ്പാർട്മെന്റ് സിവിൽ റൈറ്സ് ഡിവിഷൻ ഒരു തമാശയാക്കി. വൈവിധ്യവത്കരണത്തെ അവർ ആക്രമിച്ചു, സമത്വത്തെ ആക്രമിച്ചു, വോട്ടർമാരെ നീക്കം ചെയ്യാൻ സംസ്ഥാനങ്ങളുടെ മേൽ സമമർദം ചെലുത്തി. ഇനി ഏതായാലും തുന്നൽ ആസ്വദിക്കുക."
ധില്ലൻ പ്രതികരിച്ചു: "വളരാൻ നോക്കുക പ്രമീള. വിരട്ടലും ട്രോളിംഗും കോൺഗ്രസ് അംഗങ്ങളുടെ ജോലിയല്ല. നിങ്ങൾ പൊതുജനങ്ങളുടെ സേവകയാണ്. ഒന്ന് മനസിലാക്കൂ, തുന്നൽ ഒരു വൈദഗ്ധ്യമാണ്. നിങ്ങൾക്കു ഞാനതു ശുപാർശ ചെയ്യുന്നു. എപ്പോഴും വിദ്വേഷം ചൊരിയേണ്ടതില്ല."
തന്റെ രാജിക്കു തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നു ധില്ലൻ പറഞ്ഞിരുന്നു. അതിനു മുൻപേ എടുത്ത തീരുമാനമാണ്. "എന്നോടാരും രാജി വയ്ക്കാൻ പറഞ്ഞില്ല. ഞാൻ മൂന്നാഴ്ച്ച മുൻപേ രാജി നൽകിയിരുന്നു.
"വാഷിംഗ്ടണിലെ ദൗത്യം പൂർത്തിയാക്കി മടങ്ങുകയാണെന്നു വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിനെ അറിയിച്ചിരുന്നു. എന്റെ തീരുമാനമാണത്."
Pramila Jayapal clashes with Harmeet Dhillon