Image

വിമർശകരെ നേരിടാൻ പേശീബലം: പ്രസ് സെക്രട്ടറിയാവാൻ മാർഷ്യൽ ആർട് കമ്പനി സി ഇ ഓയെ ക്ഷണിച്ചു ട്രംപ് (പിപിഎം)

Published on 08 November, 2026
 വിമർശകരെ നേരിടാൻ പേശീബലം: പ്രസ് സെക്രട്ടറിയാവാൻ മാർഷ്യൽ ആർട് കമ്പനി സി ഇ ഓയെ ക്ഷണിച്ചു ട്രംപ് (പിപിഎം)

വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാൻ മാർഷ്യൽ ആർട്ട് കമ്പനി യു എഫ് സിയുടെ സി ഇ ഓ: ഡാന വൈറ്റിനെ പ്രസിഡന്റ് ട്രംപ് ക്ഷണിച്ചു. ദീർഘകാല സുഹൃത്തും രാഷ്ട്രീയ അനുയായിയുമായ വൈറ്റിനെ ട്രൂത് സോഷ്യലിലാണ് അദ്ദേഹം ക്ഷണിച്ചത്.

'അക്രമ പോരാളി' എന്നാണ് ട്രംപ് വൈറ്റിനെ വിശേഷിപ്പിച്ചത്. ഈ രാജ്യക്കാരല്ലാത്ത സഹായികളെ കൂടി വൈറ്റിനു സഹായികളായി കൊണ്ടുവരാമെന്നു അദ്ദേഹം കുറിച്ചു.  

ഭരണകൂടത്തിന്റെ വിമർശകരെ നേരിടാൻ പേശീബലമുള്ളവരെ അണിനിരത്തുക എന്നതാണ് തന്ത്രമെന്നു ട്രംപ് വിശദീകരിച്ചു. "ഭ്രാന്തമാരായ ഇടതുപക്ഷത്തെ നേരിടാൻ ഇവരെയൊക്കെ നമുക്കു വേണം. ഡാന മുൻപുണ്ടാവാത്ത പ്രസ് സെക്രട്ടറി ആയിരിക്കും. ഡാന, ദയവായി ഈ ജോലി സ്വീകരിക്കൂ."

Trump offers job of Press Secretary to UFC CEO

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക