Image

നെതന്യാഹു പുറത്തേക്ക്; ഇസ്രയേലിൽ പ്രധാനമന്ത്രിയാവാൻ എയ്‌സൻകോട്ടിനു ക്ഷണം (പിപിഎം)

Published on 08 November, 2026
നെതന്യാഹു പുറത്തേക്ക്; ഇസ്രയേലിൽ പ്രധാനമന്ത്രിയാവാൻ എയ്‌സൻകോട്ടിനു ക്ഷണം (പിപിഎം)

ഇസ്രയേലിൽ പുതിയ മന്ത്രിസഭയുണ്ടാക്കാൻ പ്രതിപക്ഷ യാഷിർ പാർട്ടി നേതാവ് ഗാഡി എയ്‌സൻകോട്ടിനെ (66)  പ്രസിഡന്റ് ഇസാക്‌ ഹെർസോഗ് ചുമതലപ്പെടുത്തി. എയ്‌സൻകോട്ടിനു അതു സാധിച്ചാൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന സഖ്യം പുറത്തിരിക്കേണ്ടി വരും.

നടന്നില്ലെങ്കിൽ നെതന്യാഹുവിനു കാവൽ പ്രധാനമന്ത്രിയായി തുടരാൻ കഴിയും. പാർലമെന്റ് (നെസറ്റ്) പിരിച്ചു വിട്ടു അടുത്ത വർഷം വീണ്ടും തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് അപ്പോഴുള്ള പോംവഴി.

എയ്‌സൻകോട്ടുമായും നെതന്യാഹുവുമായും 'ആഴത്തിലുള്ള' ചർച്ചകൾ നടത്തിയെന്ന് ഹെർസോഗ് പറഞ്ഞു. മധ്യവലതു പക്ഷ വാദിയായ മുൻ സൈനിക മേധാവി എയ്‌സൻകോട്ടിനെ തിരഞ്ഞെടുത്തത് 120 അംഗ നെസറ്റിലെ 67 അംഗങ്ങളുടെ പിന്തുണ അദ്ദേഹത്തിനുണ്ടെന്നു കണ്ടതു കൊണ്ടാണ്. നെതന്യാഹുവിനു ഭൂരിപക്ഷ പിന്തുണ ഉണ്ടായില്ല.

ഭരണസഖ്യം രൂപപ്പെടുത്താൻ എയ്‌സൻകോട്ടിനു ആറാഴ്ച്ച സമയമുണ്ട്.

ആർക്കും ഭൂരിപക്ഷം തികയാത്ത തിരഞ്ഞെടുപ്പിൽ നെതന്യാഹു സഖ്യം 53 സീറ്റ് നേടിയിരുന്നു. എയ്‌സൻകോട്ടും സഖ്യകക്ഷികളും കൂടി 48. അങ്ങിനെ വന്നപ്പോൾ അറബ് പാർട്ടികൾ 19 സീറ്റുമായി നിർണായക ശക്തിയായി.  

ആ 19 എയ്‌സൻകോട്ടിന്റെ പിന്നിലുണ്ടെന്നു വ്യക്തമാക്കുന്നതാണ് 67 പേരുടെ പിന്തുണ. എന്നാൽ അറബ് കക്ഷികളുമായി പരസ്യ ബന്ധത്തിനു അദ്ദേഹത്തിനു ബുദ്ധിമുട്ടുമുണ്ട്. കൂടെ നിൽക്കുന്ന ചില യഹൂദ പാർട്ടികൾ അതിനെ എതിർക്കുന്നു.

അതേ സമയം, മൂന്നു പതിറ്റാണ്ടിൽ 19 വർഷം ഭരിക്കയും യുദ്ധങ്ങൾ നയിക്കയും ചെയ്ത നെതന്യാഹുവിനെ എത്രയും വേഗം നീക്കം ചെയ്യേണ്ടതു രാജ്യത്തിന്റെ ആവശ്യമാണെന്നു എയ്‌സൻകോട്ട് തറപ്പിച്ചു പറയുന്നു.

അറബ് പാർട്ടികൾ പുറത്തു നിന്നു പിന്തുണയ്ക്കുന്ന ന്യൂനപക്ഷ ഭരണം ഉണ്ടാവാനാണ് സാധ്യത കാണുന്നത്. 

Eisenkot invited to form Israeli government 

Join WhatsApp News
റെജീസ്🔆 നെടുങ്ങാ ഡ പ്പളളി®️ 2026-11-08 04:17:26
💥🔥എന്ത് ?? 🤔, യഹോവയുടെ സ്വന്തം രാജ്യത്ത് , യഹോവയുടെ സ്വന്തം ജനത്തെ ഭരിക്കാൻ ഇനി തുലുക്കന്മാരോ???? ഈ യഹോവയുടെ അ - 🧨🧨🧨 {Ndi} 🧨🧨🧨 - ക്ക് എന്തു പറ്റി, ബലക്കുറവോ, ഉറപ്പില്ലായ്മയോ?? ആരവിടെ....?? 👹 കഷ്ട്ടം യഹോവേ, നിന്റെ കാര്യത്തിന് തീരുമാനം ആയി. ഇസ്രായേല്യർ നിന്നെ തൂറി വാരി ഏറിയും. സത്യത്തിൽ നീ ജീവനോടെ ഉണ്ടോ, അതോ നീയും ചത്തോ ഏശുവിനെ പോലെ??? നേരേ ചൊവ്വേ കഞ്ഞി കുടിച്ചു നിനക്ക് ജീവിക്കണമെങ്കിൽ ഇനിയുള്ള കാലം നീ അള്ളാഹുവിന്റെ കാലു പിടിച്ചേ പറ്റൂ. അതാണ് അവസ്ഥ. എങ്ങനെ ജീവിച്ച ഒരു മനുഷ്യനാ ഈ യഹോവ🫣🫣🫣?. സുകൃതക്ഷയം, സുകൃത ക്ഷയം..... റെജീസ് ✳️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക