Image

ബാറുകളിൽ നിന്ന് മാസപ്പടി; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണവുമായി എക്സൈസ് കമ്മീഷണറുടെ പടിയിറക്കം

Published on 07 November, 2026
ബാറുകളിൽ നിന്ന് മാസപ്പടി; ഉന്നത ഉദ്യോഗസ്ഥർക്കെതിരെ  ഗുരുതര ആരോപണവുമായി എക്സൈസ് കമ്മീഷണറുടെ പടിയിറക്കം

എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പടിയിറങ്ങും മുൻപ് സർക്കാരിന് എക്സൈസ് കമ്മീഷണർ ശ്രീറാം സാംബശിവ റാവുവിന്റെ റിപ്പോർട്ട്. ജോയിൻ്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർ മാസപ്പടി വാങ്ങിയതിലും അനധികൃത സ്വത്ത് സമ്പാദിച്ചതിലും തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത കമ്മീഷണർ, കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്ന ഗുരുതര പരാമർശവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എസ്. വിനോദ് മൂവാറ്റുപുഴ ഗംഗാ ബാർ ഉടമയുമായി ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ലെയ്സൺ ആയി പ്രവർത്തിച്ച് 50,000 രൂപ കൈപ്പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഡെപ്യൂട്ടി കമ്മീഷണർ അജയ് കായംകുളം കറ്റച്ചിറയിലെ റോമ സെന്റർ ബാറിൽ പരിശോധനയ്ക്ക് എത്തുമ്പോൾ ബാർ ഉടമയിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങാറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് ഉദ്യോഗസ്ഥരെയും എത്രയും വേഗം ഫീൽഡ് ചുമതലകളിൽ നിന്ന് മാറ്റണമെന്നും സീറാം സാംബശിവ റാവു ആവശ്യപ്പെട്ടു.

ഉദ്യോഗസ്ഥരുടെ മാസപ്പടി ഇടപാടുകൾ, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി നിക്ഷേപങ്ങൾ എന്നിവ സമഗ്രമായി അന്വേഷിക്കാൻ വിജിലൻസിന് ഉത്തരവിറക്കണമെന്നാണ് ശുപാർശ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക