
അറ്റ്ലാന്റ: ജോർജിയയിൽ നിന്നു രണ്ടാം തവണയും വിജയിച്ച യുഎസ് സെനറ്റർ ജോൺ ഒസോഫ് ഡമോക്രാഠിക് പാർട്ടിയിലെ പുതിയ താരമായി.
റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് കോളിൻസിനെ വലിയ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തിയ ഒസോഫ് അടുത് 'ഒബാമ' എന്ന് വരെ വിശേഷിപ്പിക്കപ്പെടുന്നു. പ്രസംഗശൈലി, യുവത്വം, ജനപ്രീതി, മധ്യപക്ഷത്തോട് അനുഭാവമുള്ള നിലപാടുകൾ എന്നിവയാണ് വെറും 39 വയസ് മാത്രമുള്ള ഒസോഫിനെ മുൻ പ്രസിഡന്റ് ബറാക് ഒബാമയുമായി താരതമ്യം ചെയ്യുന്നതിന്റെ കാരണങ്ങൾ.
2021-ൽ 33 വയസ്സിൽ സെനറ്റിലെത്തിയ അദ്ദേഹം, 1973-ന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ സെനറ്ററായിരുന്നു. യഹൂദ വംശജനാണ് അദ്ദേഹം
ട്രംപിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു, അഴിമതി, യുദ്ധക്കുറ്റങ്ങൾ, ജീവിതച്ചെലവിലെ വർധന തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി. ഇത് അമേരിക്കൻ ജനതയുടെ ശ്രദ്ധ നേടി.
2021: ഡേവിഡ് പെർഡ്യൂവിനെ പരാജയപ്പെടുത്തി സെനറ്റിലെത്തി
2026: ട്രംപ് വിജയിച്ച ജോർജിയയിൽ നിന്ന് വീണ്ടും സീറ്റ് നിലനിർത്തി
ഈ വിജയം ഡെമോക്രാറ്റിക് പാർട്ടിയിൽ അദ്ദേഹത്തിന്റെ സ്വാധീനം വർധിപ്പിച്ചു, ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നേതാവായി മാറി
സർവേകൾ പ്രകാരം, 2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി ഒസോഫ് എത്താനുള്ള സാധ്യത ഏറെയാണ്.