
കുടിയേറ്റ നയത്തെയും നികുതികളെയും കുറിച്ചു ഡെമോക്രാറ്റിക് പാർട്ടിയുമായി ചർച്ച നടത്താൻ തയാറാണെന്നു പ്രസിഡന്റ് ട്രംപ് പറയുന്നു. യുഎസ് കോൺഗ്രസിൽ സമ്പൂർണ മേധാവിത്വം കൈയടക്കിയ ഡെമോക്രാറ്റുകളുമായി സമ്പദ് വ്യവസ്ഥയെ കുറിച്ചും ചർച്ച ചെയ്യാമെന്നാണ് ട്രംപ് പറയുന്നത്.
ഏതൊക്കെ ഡെമോക്രറ്റിക് പരിപാടികളുമായി സഹകരിക്കും എന്ന് ഫ്ലോറിഡയിൽ റിപ്പോർട്ടർമാർ ചോദിച്ചപ്പോൾ ട്രംപ് പറഞ്ഞത്: "ഒട്ടേറെ കാര്യങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഞാൻ മുൻപും പറഞ്ഞിട്ടുള്ളതു പോലെ കുടിയേറ്റം, നികുതികൾ. ഒരു പക്ഷെ നികുതി കൂടുതൽ സൗകര്യപ്രദവും മെച്ചവുമാക്കാൻ.
"സാമ്പത്തിക രംഗത്ത് ഒട്ടേറെ വികസന പ്രവർത്തനങ്ങൾ നമുക്ക് ആലോചിക്കാം. അവരുമൊത്ത് ഒട്ടനവധി കാര്യങ്ങൾ ചെയ്യാനുണ്ട്."
എച്-1 ബി വിസ, ഗ്രീൻ കാർഡ് എന്നിങ്ങനെ ഇന്ത്യൻ ജീവനക്കാരെ ബാധിക്കുന്ന വിഷയങ്ങളൊന്നും ട്രംപ് സ്പർശിച്ചില്ല.
പുതിയ കോൺഗ്രസ് സ്ഥാനമേൽക്കും മുൻപ് എന്തെങ്കിലും ചെയ്തു തീർക്കുമോ എന്നു ചോദിച്ചപ്പോൾ, രണ്ടു പാർട്ടികളിലെയും നേതാക്കന്മാർ ഒന്നിച്ചു പ്രവർത്തിക്കണം എന്നു മാത്രമേ ട്രംപ് പറഞ്ഞുള്ളൂ.
Trump offers Democrats immigration, tax talks