Image

ട്രംപ് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ യുഎസ് ഉണ്ടാവുമായിരുന്നില്ലെന്നു മില്ലർ (പിപിഎം)

Published on 07 November, 2026
ട്രംപ് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ യുഎസ് ഉണ്ടാവുമായിരുന്നില്ലെന്നു മില്ലർ (പിപിഎം)

പ്രസിഡന്റ് ട്രംപ് ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ യുഎസ് ഉണ്ടാവുമായിരുന്നില്ലെന്നു വൈറ്റ് ഹൗസിലെ പുതിയ ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ. വെള്ളിയാഴ്ച്ച വൈകിട്ട് ട്രംപിന്റെ മാർ-എ-ലാഗോ വസതിയിൽ മില്ലർ ട്രംപിനെ വാനോളം പുകഴ്ത്തി പ്രസംഗിച്ചു.

പ്രസിഡന്റിനോട് സമ്പൂർണമായ കൂറ് എന്നതാണ് തന്റെ സമീപനമെന്നു മില്ലർ വ്യക്തമാക്കി. 

Conservative Political Action Conference നടത്തിയ ചടങ്ങിൽ മില്ലറെ ട്രംപ് പരിചയപ്പെടുത്തിയത് 'വളരെ ചൂടുള്ള ഉത്പന്നം' എന്നാണ്. മില്ലർ പറഞ്ഞു: 2015ൽ പ്രസിഡന്റ് ട്രംപിനൊപ്പം ചേർന്നത് ജീവിതകാലത്തെ ഏറ്റവും വലിയ പ്രത്യേക ആനുകൂല്യമായിരുന്നു. ഒന്നു ഞാൻ പറയാം, പ്രസിഡന്റ് ട്രംപ് ഇല്ലയിരുന്നെങ്കിൽ യുഎസ് ഇന്ന് ഉണ്ടാവുമായിരുന്നില്ല. ഈ മനുഷ്യൻ അമേരിക്കയെ രക്ഷിച്ചു. നമ്മുടെ സൈന്യത്തെ തകർച്ചയിൽ നിന്നു രക്ഷിച്ചു. നമ്മുടെ സമ്പദ് വ്യവസ്ഥയെ നാശത്തിൽ നിന്നു രക്ഷിച്ചു.

"അദ്ദേഹം നമുക്കു വേണ്ടി വെടിയുണ്ട ഏറ്റു വാങ്ങി. റിപ്പബ്ലിക്കൻ പാർട്ടിയെ ചരിത്രത്തിന്റെ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേല്പിച്ചു."

'US would not exist right now without Trump:' Miller 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക