Image

അഞ്ചു മാസമായി ആരും മരിച്ചിട്ടില്ല: ഇറാനുമായി യുഎസ് യുദ്ധത്തിലല്ലെന്നു ട്രംപ് (പിപിഎം)

Published on 07 November, 2026
അഞ്ചു മാസമായി ആരും മരിച്ചിട്ടില്ല: ഇറാനുമായി യുഎസ് യുദ്ധത്തിലല്ലെന്നു ട്രംപ് (പിപിഎം)

ഇറാനുമായി യുഎസ് യുദ്ധത്തിലല്ലെന്നും അഞ്ചു മാസമായി ആരെയെങ്കിലും പരുക്കേൽപിക്കയോ കൊല്ലുകയോ ചെയ്തിട്ടില്ലെന്നും പ്രസിഡന്റ് ട്രംപ് വെള്ളിയാഴ്ച്ച പറഞ്ഞു.

ഇറാനെ 'കൈകാര്യം ചെയ്യുന്നതിൽ' ഗണ്യമായ പുരോഗതി നേടിയിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. യുദ്ധത്തിനു മുമ്പത്തേക്കാൾ അധികം എണ്ണ ഇപ്പോൾ എടുക്കുന്നുമുണ്ട്.

ഇറാൻ യുദ്ധമാണ് ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയെ തോല്പിച്ചതെന്നു സമ്മതിച്ച ട്രംപ് പക്ഷെ ഇനിയെന്ത് എന്ന കാര്യത്തിൽ വ്യക്തമായി ഒന്നും പറയുന്നില്ല.

ഇറാൻ അണ്വായുധം ഉണ്ടാക്കുന്നതിനെ താൻ തടഞ്ഞുവെന്നു അവകാശപ്പെട്ട ട്രംപ്, അതല്ലായിരുന്നുവെങ്കിൽ ഇസ്രയേലോ മിഡിൽ ഈസ്റ്റ് തന്നെയുമോ ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല എന്നു പറഞ്ഞുവച്ചു.

വാൻസിന്റെ നീക്കങ്ങൾ

വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്‌ സ്വന്തമായ നിലയിൽ ഇറാനുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു അതിനിടെ റിപ്പോർട്ടുകൾ വരുന്നുണ്ട്. ഇറാനുമായുളള ചർച്ചകൾക്ക് ട്രംപ് നിയോഗിച്ചിരുന്നത് അദ്ദേഹത്തെയാണ്.

ചർച്ചകൾ ഗൗരവമായി നീങ്ങുന്നു എന്നാണ് ഖത്തർ ശനിയാഴ്ച്ച അറിയിച്ചത്. മറിച്ചുള്ള വാർത്തകൾ അട്ടിമറി ആഗ്രഹിക്കുന്നവരുടെ സൃഷ്ടിയാണെന്നും അവർ പറഞ്ഞു. 
Trump says US is not at war with Iran

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക