Image

യുഎസിലും കാനഡയിലും ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷം തുടങ്ങി (പിപിഎം)

Published on 07 November, 2026
യുഎസിലും കാനഡയിലും ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷം തുടങ്ങി (പിപിഎം)

യുഎസിലും കാനഡയിലും ഇന്ത്യൻ സമൂഹം ദീപാവലി ആഘോഷം തുടങ്ങി. ന്യൂ ജേഴ്‌സി ഓക് ട്രീ റോഡിലെ രാമലീല മുതൽ ഷിക്കാഗോയിലെ വെടിക്കെട്ടും ടോറോന്റിയിലെ തെരുവുത്സവവും പ്രവാസികൾ വൻ ആഘോഷമാക്കി.

ഞായറാഴ്ച്ച നടക്കുന്ന ഉത്സവത്തിനു മുന്നോടിയായി ക്ഷേത്രങ്ങളിൽ ആഘോഷം തകർത്തു, എങ്ങും ദീപങ്ങൾ തെളിഞ്ഞു.  

ന്യൂ യോർക്ക് ജാക്‌സൺ ഹൈറ്സിലും ന്യൂ ജേഴ്‌സി ഇന്ത്യൻ വിപണിയിലും കുടുംബങ്ങൾ ഒത്തുകൂടി. ക്വീൻസിൽ ഇന്ത്യൻ മെർച്ചന്റ്സ് അസോസിയേഷൻ നവംബർ 1നു ദീപാവലി മേള സംഘടിപ്പിച്ചു.

എഡിസണിൽ പാപയിനാനി പാർക്കിൽ ശനിയാഴ്ച്ച ദീപം തെളിയിക്കലും നൃത്തങ്ങളും ഉണ്ടാവും. പട്ടേൽ ബ്രതെഴ്സ് വെടിക്കെട്ടു നടത്തുകയും ചെയ്യും.

ജേഴ്‌സി സിറ്റി ശനിയാഴ്ച്ച ഉച്ച മുതൽ എക്സ്ചേഞ്ച് പ്ലേസിൽ 'Diwali Together 2026' എന്ന സംഗമം ഒരുക്കിയിട്ടുണ്ട്. ഷിക്കാഗോയിൽ ഇന്ത്യൻ റെസ്റ്റോറന്റ് ഷെഫ് ജീത് സിംഗിന്റെ ദീപാവലി സ്പെഷ്യലുകൾ കാഴ്ച്ച വയ്ക്കും.

ബാർലറ്റിൽ ബി എ പി എസ് ക്ഷേത്രം ശനിയാഴ്ച്ച വെടിക്കെട്ടും സൗണ്ട് ഷോയും ഒരുക്കുന്നു. ഞായറാഴ്ച്ച ചോപ്ട പൂജൻ ഉണ്ടാവും.

ലോസ് ഏഞ്ചലസിൽ ബി എ പി എസ് ചീനൊ ഹിൽസിൽ ശനിയാഴ്ചയും ഞായറാഴ്ചയും സമൂഹ ഉത്സവങ്ങൾ നടത്തും. തിങ്കളാഴ്ച്ച ഗുജറാത്തി നവവത്സര ആഘോഷങ്ങൾ ഉണ്ടാവും.  

സാൻ ഫ്രാന്സിസ്കോയിൽ ഇന്ത്യൻ റെസ്റ്റോറന്റ് വാരം ആഘോഷിക്കുന്നു. ആറു റെസ്റ്റോറന്റുകൾ ഇന്ത്യൻ കോൺസലേറ്റുമായി സഹകരിച്ചാണ് പരിപാടി നടത്തുക.

വാഷിംഗ്ടണിലെ കൊളംബിയ ഹൈറ്റ്സിൽ തമാശ റെസ്റ്റോറന്റ് ദീപാവലിക്കു പ്രത്യേക വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്നു.

കാനഡ ടൊറോന്റോയിൽ ജെറാർഡ് ഇന്ത്യ ബസാർ ശനിയാഴ്ച്ച വാർഷിക വാതിൽപുറ മേള നടത്തും. മോൺട്രിയയിലും ബ്രോസർഡിലും ഇന്ത്യ റോസാ ആഘോഷങ്ങൾ നയിക്കുന്നു.  

Melas to mithai, Diwali lights up US, Canada

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക