Image

വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: ഗള്‍ഫില്‍ നിന്ന് എത്തിയ യുവാവ് മരിച്ചു

Published on 07 November, 2026
വിമാന യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: ഗള്‍ഫില്‍ നിന്ന് എത്തിയ  യുവാവ്  മരിച്ചു

തൃശൂര്‍: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തൃശൂര്‍ ചിറയ്ക്കല്‍ സ്വദേശിയായ പ്രവാസി യുവാവ് മരിച്ചു. ചിറയ്ക്കല്‍ ചിറ്റുവേലി കണ്ണോളി പരേതനായ ചന്ദ്രന്റെ മകന്‍ അഭിലാഷ് ചന്ദ്രന്‍ (45) ആണ് മരിച്ചത്.

ഇന്ന് രാവിലെ ദമാമില്‍ നിന്ന് നെടുമ്പാശേരിയിലേക്കുള്ള 'ഫ്‌ലൈനാസ്' വിമാനത്തില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അഭിലാഷിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വിമാനം നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഉടന്‍ എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ ടീം പ്രാഥമിക ശുശ്രൂഷ നല്‍കി. തുടര്‍ന്ന് അടിയന്തരമായി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

20 വര്‍ഷമായി ഗള്‍ഫില്‍ ജോലി ചെയ്തുവരികയായിരുന്ന അഭിലാഷ് തുടര്‍ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ദാരുണ സംഭവം. മാതാവ്: ശോഭന, ഭാര്യ: അപര്‍ണ്ണ, മക്കള്‍: ദേവപ്രയാഗ്, വേദലക്ഷ്മി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക