Image

ബിഎൽഎം കേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുത്; പോലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം

Published on 07 November, 2026
ബിഎൽഎം കേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുത്; പോലീസിന് ഹൈക്കോടതിയുടെ കർശന നിർദേശം

കൊച്ചി; ബിഎൽഎം കേസിലെ പ്രതികളെ മുന്നറിയിപ്പില്ലാതെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. പ്രതികളെ ഉപദ്രവിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്നും ആഭ്യന്തരവകുപ്പിനും കേരള പോലീസിനും കോടതി നിർദേശം നൽകി.

ബിഎൽഎം മുൻ ചെയർമാൻ ആർ പ്രേംകുമാർ സമർപ്പിച്ച റിട്ട് ഹരജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് മുരളി പുരുഷോത്തമനാണ് ഹരജി പരിഗണിച്ചത്. ഭാരതീയ ന്യായസംഹിതയിലെ 35(3) വകുപ്പ് പ്രകാരം പ്രതികൾക്ക് മുൻകൂർ നോട്ടീസ് നൽകിയ ശേഷമേ അന്വേഷണത്തിന്റെ ഭാഗമായി വിളിച്ചുവരുത്താവൂ എന്ന് കോടതി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക