Image

മലയാളികൾക്ക് അഭിമാനമായി ഷാരോൺ റേച്ചൽ എബിയുടെ സ്വർണ്ണ തിളക്കം

Published on 07 November, 2026
മലയാളികൾക്ക് അഭിമാനമായി ഷാരോൺ റേച്ചൽ എബിയുടെ സ്വർണ്ണ തിളക്കം

കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷേകേക്കിൽ വച്ച് 2026 ഒക്ടോബർ 30 മുതൽ നവംബർ 07 വരെ നടന്ന ഭിന്നശേഷിക്കാർക്കായുള്ള നാലാമത് ഏഷ്യൻ ചെസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി പെൺകുട്ടി ഷാരോൺ റേച്ചൽ എബി മൂന്ന് സ്വർണം മെഡലുകൾ നേടി രാജ്യത്തനു തന്നെ അഭിമാനമായി

 

ചെന്നൈയിൽ സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി കീ അക്കൗണ്ട്സ് മാനേജർ ആയി ജോലി ചെയ്യുന്ന തിരുവല്ല കിഴക്കൻ മുത്തൂർ റ്റോബീസ് ഭവനിൽ എബി മാത്യു (സാബു) വിന്റെയും ചെന്നൈയിൽ സ്ഥിരതാമസമാക്കിയ തിരുവല്ല അമിച്ചകരി മോഴിച്ചേരിൽ കുടുംബാംഗം എം സി മാമ്മന്റെ ഏകമകൾ റേച്ചൽ മാമ്മൻ എബി(റോസിലി)യുടെയും മകളായ എ എഫ് എം(അരിന ഫിഡെ മാസ്റ്റർ) ഷാരോൺ റേച്ചൽ എബി ഇരുപതു വയസിൽ താഴെയുള്ള വനിതകളുടെ വിഭാഗത്തിൽ റാപ്പിഡ്, ബ്ലിറ്റ്സ്,ക്ളാസിക്കൽ  എന്നീ വിഭാഗങ്ങളിലാണ് സ്വർണം കരസ്ഥമാക്കിയത്

സ്പൈനൽ മസ്കുലാർ അട്രോഫി ബാധിതയായി വീൽചെയറിൽ കഴിയുന്ന എഎഫ്എം ഷാരോൺ ഇതിനോടകം നിരവധി ദേശീയ അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത് ഒട്ടനവധി ശ്രദ്ധേയമായ വിജയങ്ങൾ നേടിയിട്ടുണ്ട്

ചെറുപ്രായത്തിൽ തന്നെ ചെസ്സിനോടുള്ള ഷാരന്റെ അതിയായ താല്പര്യം മനസിലാക്കിയ മാതാപിതാക്കൾ ആണ് ഷാരോണ്പ്രാഥമിക പരിശീലനം നൽകിയത്, ഷോൺ ഏകസഹോദരനാണ്ചെസ്സ് കരിയറിലെ പരമോന്നത നേട്ടമായ ഫിഡെ ഗ്രാൻഡ് മാസ്റ്റർ ആകണമെന്ന സ്വപ്നം സൂക്ഷിക്കുന്ന ഷാരന്റെ കരിയർ, ചികിത്സ മുതലായവയെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യമുള്ളവർക്ക് പിതാവ് എബി മാത്യു 9566016292, മാതാവ് എലിസബത്ത് മാമൻ എബി 9566923111 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

കിർഗിസ്ഥാനിൽ നിന്നും ഇന്ത്യൻ സമയം 07/11/'26 വൈകിട്ട് 5 മണിക്ക് മടക്കുയാത്ര ആരംഭിക്കും08/11 രാവിലെ 9 മണിയോടെ ഷാരോണും തമിഴ്നാട്ടിൽ നിന്നും ഉള്ള മറ്റു ടീമംഗങ്ങളും ചെന്നെയിൽ എത്തിച്ചേരും

മലയാളികൾക്ക് അഭിമാനമായി ഷാരോൺ റേച്ചൽ എബിയുടെ സ്വർണ്ണ തിളക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക