
ഇറാന്റെ അണ്വായുധ പദ്ധതി സംബന്ധിച്ച വിവരങ്ങൾ നൽകുന്നവർക്ക് $20 മില്യൺ പാരിതോഷികം നൽകുമെന്നു യുഎസ് സൈന്യം അറിയിച്ചതായി ഖത്തറിന്റെ 'അൽ ജസീറ' ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇറാൻ അണ്വായുധ പരിപാടി പുതിയൊരു ഇടത്തേക്കു മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് ഈ പ്രഖ്യാപനം.
അണ്വായുധ കേന്ദ്രങ്ങളിലെ സൗകര്യങ്ങൾ, ഉപകരണങ്ങൾ, ശാസ്ത്രജന്മാർ ഇവയെല്ലാം മറ്റെവിടേക്കെങ്കിലും മാറ്റുന്നത് അറിയിച്ചാൽ പ്രതിഫലം കിട്ടുമെന്ന് സെൻട്രൽ കമാൻഡ് പറഞ്ഞു.
അന്താരാഷ്ട്ര ആണവ ഏജൻസിക്കു ഇറാൻ പ്രവേശനം നിരോധിച്ചതോടെ ഇറാന്റെ നീക്കങ്ങൾ അറിയാൻ കഴിയാതെ വന്നിട്ടുണ്ടെന്നു സെന്റ്‌കോം പറയുന്നു.
ഇറാന്റെ അണ്വായുധ പദ്ധതി യുഎസ് ഇല്ലാതാക്കിയെന്നു പ്രസിഡന്റ് ട്രംപ് ആവർത്തിച്ചു പറയുന്നുമുണ്ട്.
US offers $20 million reward for information on Iran's nuclear programme