Image

ഇന്ത്യൻ അമേരിക്കൻ സിഖ് വംശജൻ രഞ്ജീവ്‌ പുരി മിഷിഗണിൽ നിയമസഭാ സ്‌പീക്കറാവും (പിപിഎം)

Published on 07 November, 2026
ഇന്ത്യൻ അമേരിക്കൻ സിഖ് വംശജൻ രഞ്ജീവ്‌ പുരി മിഷിഗണിൽ നിയമസഭാ സ്‌പീക്കറാവും (പിപിഎം)

മിഷിഗൺ സംസ്ഥാന നിയമസഭയുടെ സ്‌പീക്കറാവാൻ ഡെമോക്രാറ്റിക് പാർട്ടി ഇന്ത്യൻ അമേരിക്കൻ രഞ്ജീവ്‌ പുരിയെ (42) നിയോഗിച്ചു. പാർട്ടി 63-47 ഭൂരിപക്ഷം നേടിയ സഭ ജനുവരിയിൽ സമ്മേളിക്കുമ്പോൾ അദ്ദേഹത്തെ ഔപചാരികമായി തിരഞ്ഞെടുക്കും.

സിഖ് വംശജനായ പുരി 2020ലാണ് ആദ്യമായി മിഷിഗണിൽ ജനപ്രതിനിധിയാവുന്നത്. കാന്റൺ മേഖലയുടെ പ്രതിനിധിയായ അദ്ദേഹം 2008ലും 2012ലും ബരാക്ക് ഒബാമയുടെ ക്യാമ്പെയ്‌നുകളിൽ സജീവമായിരുന്നു.

മിഷിഗണിൽ ഗവർണർ സ്ഥാനവും സെനറ്റും കൂടി നേടിയ ഡെമോക്രാറ്റുകൾക്കു പ്രഖ്യാപിത നയങ്ങൾ നടപ്പാക്കാൻ തടസമൊന്നുമില്ലെന്നു പുരി ചൂണ്ടിക്കാട്ടി. ജീവിതച്ചെലവ് കുറയ്ക്കുക, ആരോഗ്യരക്ഷാ പദ്ധതികൾ മെച്ചപ്പെടുത്തുക എന്നീ വാഗ്ദാനങ്ങൾ ഉയർത്തിയിട്ടുളള പുരി പ്രസിഡന്റ് ട്രംപിന്റെ 'അരാജകത്വത്തിൽ' നിന്നു സംസ്ഥാനത്തെ കാത്തു സൂക്ഷിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ സ്ഥാനക്കയറ്റം കുടിയേറ്റക്കാരായ തന്റെ മാതാപിതാക്കൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ലെന്നു അദ്ദേഹം പറഞ്ഞു. "അതാണ് അമേരിക്കയുടെ വാഗ്ദാനം."

ഷിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്നു എം ബി എ നേടിയിട്ടുണ്ട് പുരി.  

Ranjeev Puri first Indian Speaker of a US legislature 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക