Image

ദയാവധം നിർദേശിച്ച കുട്ടിയാനയ്ക്ക് ചികിത്സയൊരുക്കാൻ അനന്ത് അംബാനി; കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ വൻതാരയിലെത്തിക്കും

Published on 06 November, 2026
ദയാവധം നിർദേശിച്ച കുട്ടിയാനയ്ക്ക് ചികിത്സയൊരുക്കാൻ  അനന്ത് അംബാനി;  കൊച്ചിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ വൻതാരയിലെത്തിക്കും

പത്തനംതിട്ട: ദയാവധം നിർദേശിച്ച കുട്ടിയാനയെ വൻതാരയിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകാൻ അനന്ത് അംബാനി. വീണ് തോളിന് ഗുരുതരമായി പരുക്കേറ്റ കോടനാട് അഭയാരണ്യത്തിലെ കുട്ടിയാനയെയാണ് ചികിത്സക്കായി ഗുജറാത്തിലെ വൻതാരയിലേക്ക് കൊണ്ടുപോകുന്നത്. നെടുമ്പാശേരിയിൽ നിന്ന് ചാർട്ടേഡ് ഫ്ലൈറ്റിലാണ് ആനയെ ഗുജറാത്തിലേക്ക് കൊണ്ടുപോവുക.

ജന്മനാ അസ്ഥിവൈകല്യമുള്ള ഈ കുട്ടിയാന കഴിഞ്ഞ ഏപ്രിലിലാണ് കോടനാട് എത്തുന്നത്. കേരളത്തിൽ ആവശ്യത്തിന് ചികിത്സാ സൗകര്യം ഇല്ലാത്തതിനെ തുടർന്ന്, ഹെൽത്ത് മോണിറ്ററിങ് കമ്മിറ്റി ഈ ആനയ്ക്ക് ദയാവധം നിർദേശിച്ചിരുന്നതാണ്. ഇതോടെയാണ് ആനയ്ക്ക് വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്ത് അനന്ത് അംബാനി രംഗത്തെത്തിയത്.

നിലവിൽ എഴുന്നേറ്റ് നിൽക്കാൻ പറ്റാത്ത അവസ്ഥയിലാണ് കുട്ടിയാനയുള്ളത്. ക്രെയിൻ ഉപയോഗിച്ചാകും ആനയെ ലോറിയിലേക്ക് മാറ്റുക. തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ച്, പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റിൽ എയർ ലിഫ്റ്റ് ചെയ്യും. ഉച്ചയ്ക്ക് 2 മണിയോടെ വിമാനം ജാംനഗറിലെ വൻതാരയിൽ എത്തും. വനമേഖലയിൽ നിന്നുള്ള വനം വകുപ്പിന്‍റെ പ്രത്യേക സംഘവും ആനയ്ക്കൊപ്പം വൻതാരയിലേക്ക് പോകും. വൻതാരയിലെ ചികിത്സയിലൂടെ കുട്ടിയാന സുഖം പ്രാപിച്ചാൽ ആനയെ തിരികെ കേരളത്തിലേക്ക് കൊണ്ടുവരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക