Image

മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ലിയോ പതിന്നാലാമൻ മാർപാപ്പ പുറപ്പെട്ടു (പിപിഎം)

Published on 06 November, 2026
 മൂന്നു ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിക്കാൻ ലിയോ പതിന്നാലാമൻ മാർപാപ്പ പുറപ്പെട്ടു (പിപിഎം)

കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ ലിയോ പതിന്നാലാമൻ മാർപാപ്പ വെള്ളിയാഴ്ച്ച മൂന്നു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ അപ്പോസ്തോലിക യാത്രയ്ക്കായി പുറപ്പെട്ടു. മാർപാപ്പ ആയ ശേഷം ആറാമത്തെ യാത്രയിൽ പാപ്പാ അർജന്റീന, യൂറഗ്വായ്, പെറു എന്നീ രാജ്യങ്ങൾ സന്ദർശിക്കും.

പത്തു നഗരങ്ങൾ 12 ദിവസം കൊണ്ടു സന്ദർശിക്കുന്ന പാപ്പാ സ്പാനിഷ് ഭാഷയിൽ നാല്പതോളം ആധ്യാത്മിക പ്രഭാഷണങ്ങൾ നടത്തും. 

പാപ്പ റോമിലെ ഫിയുമിസിനോ ഇന്റർനാഷനൽ എയർപോർട്ടിൽ നിന്നു രാവിലെ 7:05നാണു പുറപ്പെട്ടത്. യൂറഗ്വായ് തലസ്ഥാനമായ മോണ്ടെവിഡിയോയിൽ പ്രാദേശിക സമയം വൈകിട്ട് 4:30നു ഇറങ്ങും.

വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം ഉണ്ടാവും. പിന്നീട് സ്വാതന്ത്ര്യ ചത്വരത്തിലും. അതിനു ശേഷം സാമൂഹ്യ നേതാക്കളെ കാണും.  

യൂറഗ്വായ് പ്രസിഡന്റുമായി കൂടിക്കാഴ്ചയുണ്ട്. Immaculate Conception and Saints Philip and James മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ കുർബാന അർപ്പിക്കും. 38% കത്തോലിക്കാ സഭാ വിശ്വാസികൾ ജീവിക്കുന്ന രാജ്യമാണിത്.  

അടുത്ത സന്ദർശനം 96% കത്തോലിക്കരുള്ള അർജന്റീനയിലാണ്. ബ്യുനസ് ഐറിസ്, കൊർഡോബ, ല്യൂജെൻ എന്നിവിടങ്ങളിൽ പാപ്പാ വിശ്വാസികളെ കാണുകയും വിശുദ്ധ കുർബാന അർപ്പിക്കയും ചെയ്യും.

അവസാന ഘട്ടത്തിൽ പെറുവിലെ ലിമ, ചിക്ലായോ, കസ്‌കോ, പുകൽപ നഗരങ്ങളാണ് സന്ദർശിക്കുക. 68% ആണ് രാജ്യത്തെ കത്തോലിക്കാ ജനസംഖ്യ.

Pope Leo XIV embarks on 12-day apostolic visit to Latin America

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക