
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ ശക്തമാക്കാൻ ഇന്ത്യാ സഖ്യം. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം രാജ്യമൊട്ടാകെ മിന്നൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് പ്രതിപക്ഷ കക്ഷികളുടെ തീരുമാനം. തുടർസമരപരിപാടികൾക്ക് രൂപം നൽകുന്നതിനായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസുകൾ ഉപരോധിക്കുന്നത് ഉൾപ്പെടെയുള്ള ശക്തമായ സമരമാർഗ്ഗങ്ങളിലേക്ക് കടക്കാനാണ് നീക്കം. ഡൽഹിയിലുള്ള പ്രവർത്തക സമിതി അംഗങ്ങൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാർ, സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ, എം.പിമാർ തുടങ്ങിയവരെ രാഹുൽ ഗാന്ധി ചർച്ചയ്ക്കായി ക്ഷണിച്ചിട്ടുണ്ട്.