Image

ലൈംഗികാതിക്രമക്കേസിൽ‌ ശിക്ഷ മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിച്ച തരുൺ തേജ്‌പാലിന് തിരിച്ചടി

Published on 06 November, 2026
ലൈംഗികാതിക്രമക്കേസിൽ‌ ശിക്ഷ മരവിപ്പിക്കണം; സുപ്രീം കോടതിയെ സമീപിച്ച തരുൺ തേജ്‌പാലിന് തിരിച്ചടി

ന‍്യൂഡൽഹി: 2013ലെ ലൈംഗികാതിക്രമക്കേസിൽ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ‍്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച തരുൺ തേജ്പാലിന് തിരിച്ചടി. തെളിവുകളും തരുണിന്‍റെ ഇമെയിലുകളും മറ്റു സന്ദേശങ്ങളും പരിശോധിച്ചതിൽ നിന്നും അദ്ദേഹത്തിന്‍റെ ശിക്ഷാവിധി മരവിപ്പിക്കേണ്ട സാഹചര‍്യം കാണുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബലാത്സംഗക്കുറ്റത്തിന് തന്നെ ശിക്ഷിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരേയാണ് തരുൺ അപ്പീൽ നൽകിയിരുന്നത്.

ഓഗസ്റ്റ് 6ന് ആണ് ബോംബെ ഹൈക്കോടതി മാധ‍്യമപ്രവർത്തകനെ 10 വർഷത്തേക്ക് കഠിന തടവിന് ശിക്ഷിച്ചത്. കേസിൽ ഇയാളെ കുറ്റവിമുക്തനാക്കികൊണ്ടുള്ള 2021ലെ വിചാരണക്കോടതിയുടെ വിധി റദ്ദാക്കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നടപടി.

തുടർന്ന് ശിക്ഷാവിധി ചോദ‍്യം ചെയ്ത് തരുൺ തേജ്പാൽ ഓഗസ്റ്റ് 20ന് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. 2013ൽ ഗോവയിൽ തെഹൽക്ക മാസിക സംഘടിപ്പിച്ച പരിപാടിക്കിടെ ഒരു ഹോട്ടൽ ലിഫ്റ്റിനുള്ളിൽ ജൂനിയർ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തെന്നാണ് തേജ്പാലിനെതിരായ കേസ്.

തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു 62കാരനായ തേജ്പാലിന്‍റെ വാദം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക