Image

ചിറയിന്‍കീഴ് കൈയാങ്കളി; പാളയം പ്രദീപിന്‍റെ സസ്‌പെന്‍ഷന്‍ കെപിസിസി പിന്‍വലിച്ചു

Published on 06 November, 2026
ചിറയിന്‍കീഴ് കൈയാങ്കളി; പാളയം പ്രദീപിന്‍റെ സസ്‌പെന്‍ഷന്‍ കെപിസിസി പിന്‍വലിച്ചു

തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസിലെ കൈയാങ്കളിയില്‍ നടപടി നേരിട്ട പാളയം പ്രദീപിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. കെപിസിസി അധ്യക്ഷന്‍റെ നിർദേശപ്രകാരമാണ് നടപടി പിൻവലിച്ചത്.

പാളയം പ്രദീപിന്‍റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെപിസിസിയോട് രമ്യ ആവശ്യപ്പെട്ടിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചാല്‍ കൈയാങ്കളി കേസും പിന്‍വലിക്കാം എന്നായിരുന്നു രമ്യ ഹരിദാസ് നേതൃത്വത്തെ അറിയിച്ചത്. 6 മാസത്തേക്കായിരുന്നു സസ്പെൻഷൻ. ഇതാണ് കാലാവധി തീരും മുൻപ് പിൻവലിച്ചിരിക്കുന്നത്.

എന്നാല്‍, പാളയം പ്രദീപിനെ മണ്ഡലത്തിലേക്ക് വേണ്ട എന്ന നിലപാടാണ് ചിറയിന്‍കീഴിലെ പ്രാദേശിക നേതാക്കൾക്ക്. എന്നാൽ വിഷയത്തിൽ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടാണ് കെപിസിസിക്ക്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക