Image

പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നാല് കോച്ചുകള്‍ കത്തി നശിച്ചു

Published on 06 November, 2026
പഞ്ചാബില്‍ ട്രെയിനില്‍ വന്‍ തീപിടിത്തം; ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് നാല് കോച്ചുകള്‍ കത്തി നശിച്ചു

പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം. കർമഭൂമി എക്സ്പ്രെസ്സിനാണ് തീപിടിച്ചത്. രാജ്പുരയ്ക്ക് സമീപമാണ് ട്രെയിനിൽ അഗ്നിബാധയുണ്ടായത്. നാല് കോച്ചുകൾക്ക് തീപിടിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. അമൃത്സറിൽ നിന്ന് കതിഹാറിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് അപകടം. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായും വിവരമുണ്ട്.

തീപിടിത്തത്തെ തുടർന്ന് ട്രെയിൻ നിർത്തിയിടുകയും യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഉണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയതായി റെയിൽവേ അറിയിച്ചു.

ഒരു കോച്ചിലെ ഫാനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് റെയിൽവേ വിശദമാക്കുന്നത്. തീ പടർന്നതോടെ ട്രെയിൻ നിർത്തിയിട്ടു.പരിഭ്രാന്തരായ നിരവധി യാത്രക്കാർ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയതായി ദൃക്സാക്ഷികൾ വിശദമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക